23.8 C
Kottayam
Tuesday, June 9, 2026

അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

Must read

ഇടുക്കി : അടിമാലിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ച കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. സിപിഐഎം അടിമാലി ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലുള്ള സൽക്കാര ബ്രാഞ്ച് സെക്രട്ടറി കോച്ചേരിൽ സഞ്ജു, മന്നാംകാല സ്വദേശി ജസ്റ്റിൻ എന്നവരാണ് പിടിയിലായത്.

എസ് സി- എസ് ടി കമ്മീഷൻ റിപ്പോർട്ട് തേടിയതിന് പിന്നാലെ പൊലീസ് ഇന്നലെയാണ് കേസെടുത്തത്. സംഭവത്തിനു ശേഷം പൂപ്പാറയിലെ ഒരു തോട്ടത്തിൽ പണിക്കായി പോയ മർദ്ദനമേറ്റ വിനീതിനെ അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി മൊഴി രേഖപ്പെടുത്തി. 

അടിമാലി സ്വദേശികളായ ജസ്റ്റിനും, സഞ്ജുവും ഉത്സവപ്പറമ്പിൽ വച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് മൊഴി. ഇതിനു പിന്നാലെയാണ് എസ് സി -എസ് ടി പീഡന നിരോധന നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി അടിമാലി പൊലീസ് കേസെടുത്തത്. 

- Advertisement -

- Advertisement -

പ്രതികളിൽ ഒരാളായ ജസ്റ്റിനെ ഇന്ന് രാവിലെ ഇയാളുടെ വീട്ടിൽ നിന്ന് പൊലിസ് പിടികൂടി. ഒളിവിൽ ആയിരുന്ന സഞ്ജു വൈകിട്ട് അടിമാലി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. . പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week