വഴിചോദിച്ചെത്തി വഴിയാത്രക്കാരിയോട് ലൈംഗികാതിക്രമം; സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു

വഴിചോദിച്ചെത്തി വഴിയാത്രക്കാരിയോട് ലൈംഗികാതിക്രമം; സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു: ആളെ കണ്ടെത്തിയത് അറുപതിലേറെ ക്യാമറകള്‍ പരിശോധിച്ച്

കൊച്ചി: എറണാകുളം അയ്യപ്പന്‍ കാവില്‍ വഴി ചോദിച്ചെത്തിയ ശേഷം വഴിയാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു. ഒരുമാസം മുന്‍പ് നടന്ന സംഭവത്തില്‍ അറുപത്തിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് നോര്‍ത്ത് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ആളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

പട്ടാപ്പകല്‍ റോഡരികിലൂടെ നടന്നു പോയ യുവതിക്കു നേരെയാണ് പിന്നിലൂടെ വന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ ലൈംഗിക അതിക്രമം നടത്തിയത്. വഴി ചോദിച്ച് അടുത്തെത്തിയ ശേഷം യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി. ഞെട്ടി തരിച്ച യുവതി പ്രതികരിക്കും മുന്‍പേ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കടന്നു കളഞ്ഞു. യുവതി പിറകിലോട്ട് നടക്കുന്നതും പരിസരത്ത് മറ്റൊരാളെയും കാണാം. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം ചേര്‍ത്താണു മെയ് പതിനാറിന് നോര്‍ത്ത് പോലീസിനു മുന്നില്‍ പരാതി എത്തിയത്.

ഹെല്‍മെറ്റ് ധരിച്ച് എത്തിയ പ്രതിക്കായി അന്നുമുതല്‍ തിരച്ചിലിലാണ് പൊലീസ്. വണ്ടി കണ്ടെത്താന്‍ ഇതുവരെ അറുപതിലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ഒടുവില്‍ ഒരു സിസിടിവിയില്‍ നിന്നും ദൃശ്യങ്ങള്‍ കിട്ടി. ആളെ തിരിച്ചറിയാന്‍ സാധിച്ചെന്ന് നോര്‍ത്ത് പൊലിസ് പറയുന്നു.ഉടന്‍ പിടികൂടാണ് ശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News