25.5 C
Kottayam
Sunday, June 7, 2026

‘അന്തരീക്ഷ ചുഴി’വരും ദിനങ്ങളിലും സംസ്ഥാനത്ത്‌ ; മഴ ശക്തമായി തുടരാൻ സാധ്യത,മൂന്നു ജില്ലകളില്‍ അവധി,എം.ജി സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് (റെഡ് അലർട്ട്) പിൻവലിച്ചെങ്കിലും മഴ ഭീഷണി അകലുന്നില്ല. കേരളത്തിന് മുകളിൽ അന്തരീക്ഷ ചുഴി നിലനിൽക്കുന്നതും തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിനാലും കേരളത്തിൽ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാനാണ് സാധ്യത. ഇത് പ്രകാരം ഓഗസ്റ്റ് 3 മുതൽ 7 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 3 മുതൽ 5 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത എന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

പെരുമഴയ്ക്ക് ശമനമായതോടെ സംസ്ഥാനം നിലവിൽ ആശ്വാസതീരത്താണ്. അതിൽ തന്നെ തലസ്ഥാനമടക്കം മൂന്ന് ജില്ലകളിലാണ് വലിയ ആശ്വാസം. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിലാണ് വലിയ ആശ്വാസം. ഈ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുപോലും (ഓറഞ്ച് അലർട്ട്) നിലവിലില്ല. സംസ്ഥാനത്ത് മറ്റ് ജില്ലകളിലെല്ലാം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് (റെഡ് അലർട്ട്) ഇപ്പോളില്ല. രാവിലെ ചില ജില്ലകളിൽ റെഡ് അലർട്ട് ഉണ്ടായിരുന്നെങ്കിലും കനത്ത മഴയ്ക്ക് ശമനമായതോടെ റെഡ‍് അലർട്ട് പിൻവലിക്കുകയായിരുന്നു.

സംസ്ഥാനത്ത് മഴ ഭീഷണി പൂ‍ർണമായും മാറാത്ത സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ഇടുക്കിയില്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു.

- Advertisement -

പത്തനംതിട്ട തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. മഹാത്മാഗാന്ധി സർവ്വകലാശാലയില്‍ നാളത്തെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week