പൂനെ:എ.ടി.എമ്മുകള്‍ കുത്തിപ്പൊളിച്ചും വ്യാജകാര്‍ഡുകളിട്ടുമൊക്കെ മോഷണം നടത്തുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പൂനയിലെ യെവത്തില്‍ 30 ലക്ഷം രൂപ ഉള്ളിലുണ്ടായിരുന്ന എ.ടി.എം അപ്പാടെ കടത്തുകയാണ് ഒരു കൂട്ടം വിരുതന്മാര് ചെയ്തത്. അതും പട്ടാപ്പകല്‍. ഹെല്‍മറ്റ് ധരിച്ചെത്തിയ നാലുപേര്‍ കാറില്‍ കെട്ടിവലിച്ചാണ് എ.ടി.എം കൗണ്ടര്‍ കൊണ്ടുപോയത്.എ.ടി.എമ്മിനുള്ളിലെ സി.സി.ടി.വി ക്യാമറകള്‍ സ്േ്രപ അടിച്ച് മറച്ച ശേഷമായിരുന്നു ഓപറേഷന്.എടിഎം കാറുമായി ബന്ധിച്ച് കെട്ടിവലിക്കുകയും കാഷ് വെന്‍ഡിങ് മെഷീന് ഇളക്കിയെടുക്കുകയുമായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.