ബംഗളൂരു: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന ഒരു കോടിയോളം രൂപയടങ്ങിയ വാഹനവുമായി യുവാവ് മുങ്ങി. ബംളരൂവിലാണ് സംഭവം. സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവറായ 23കാരന്‍ മാണ്ഡ്യ സ്വദേശിയായ പവന്‍( 23) ആണ് പണമടങ്ങുന്ന വാഹനവുമായി കടന്ന് കളഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് കമ്മനഹള്ളിയിലാണ് സംഭവം. ഐസിഐസിഐ ബാങ്കിന്റെ കമ്മനഹള്ളിയിലെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്നതായിരുന്നു പണം. പവനെ കൂടാതെ രണ്ട് സുരക്ഷാ ജീവനക്കാരും, മറ്റൊരു ജീവനക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്.
എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനായി പവന്‍ ഒഴികെയുള്ളവര്‍ പുറത്തിറങ്ങി. ഈ സമയം വാഹനത്തിന്റെ ലോക്കറില്‍നിന്ന് 99 ലക്ഷം രൂപ പുറത്തെടുത്തു ജീവനക്കാര്‍ വാഹനത്തിന്റെ സീറ്റില്‍ വെച്ചിരുന്നു. ജീവനക്കാര്‍ എടിഎം കൗണ്ടറിലേയ്ക്ക് കയറിയതോടെ പവന്‍ വാഹനോടിച്ച് പോവുകയായിരുന്നു. വാഹനം തിരിയ്ക്കാന്‍ പോയതാണെന്നാണ് മറ്റ് ജീവനക്കാര്‍ കരുതിയിരുന്നത് എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ലിംഗരാജപുരം ഫ്‌ളൈ ഓവറില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
നാല് ദിവസം മുന്‍പാണ് പവന്‍ കുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇയാളെ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു