കൊൽക്കൊത്ത:ഐഎസ്എല്‍ നോകൗട്ട് പോരില്‍ വിവാദ ഫ്രീക്കിക്ക് ഗോളിന്റെ പേരില്‍ മത്സരം ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോട് ഐക്യപ്പെട്ട് എടികെ മോഹന്‍ ബഗാന്‍ കോച്ച് ജുവാന്‍ ഫെറന്‍ഡോ. റഫറിയിംഗിനെതിരെ രുക്ഷ വിമര്‍ശനമുന്നയിച്ച ഫെറന്‍ഡോ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണം റഫറിമാര്‍ എല്ലാവരോടും ഒരേ നിയമമല്ല വെച്ച് പുലര്‍ത്തുന്നതെന്നും സംഗ്രഹിക്കുന്നു.
‘ശരിക്കും പറഞ്ഞാന്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യമാണ്. ഞാന്‍ ഇക്കാര്യത്തെ കുറിച്ച് കുറച്ച് പേരോട് സംസാരിച്ചിരുന്നു. റഫറി വെയ്റ്റ് ചെയ്യാന്‍ പറഞ്ഞിട്ടുണ്ടെങ്കും ആരായാലും ഇക്കാര്യത്തില്‍ പ്രതിഷേധിക്കും. കാരണം നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെയാണല്ലോ’ ഫെറന്‍ഡോ പറഞ്ഞു.
‘എനിക്ക് അഫിയില്ല അവിടെ എന്താണ് സംഭവിച്ചതെന്ന്. റഫറി ലൂണയോട് മാറി നില്‍ക്കാന്‍ പറയുകയോ, ഛേത്രിയോട് വാള്‍ സെറ്റ് ചെയ്യുന്നത് വരെ കാത്തുനില്‍ക്കാനോ പറഞ്ഞിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. ഛേത്രിയ്ക്കും ലൂണയ്ക്കും മാത്രമാണ് ഇക്കാര്യത്തില്‍ സത്യമറിയൂ. പക്ഷെ ഈ സംഭവം കണ്ടപ്പോള്‍ എനിക്ക് വളരെ നിരാശ തോന്നി’ ഫെറന്‍ഡോ തുറന്ന് പറഞ്ഞു.
‘ഇന്ത്യയില്‍ പലയിടത്തും ഇത് സംഭവിക്കുന്നുണ്ട്. അസിറ്റന്‍ഡ് റഫറിമാര്‍ ഒരു കാര്യവും റഫറി മറ്റൊരു കാര്യവും തീരുമാനിക്കും. ബ്ലാസ്റ്റേഴ്‌സിന്റെ കഠിന പ്രയത്‌നമാണ് അവരെ നോകൗട്ട് വരെ എത്തിച്ചത്. മത്സരത്തില്‍ 90 മിനിറ്റും അവര്‍ തകര്‍രപ്പന്‍ കളി തന്നെ കളിച്ചു. അവരുടെ ഇത്രയും കാലത്തെ കഷ്ടപ്പാടാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്’ ഫെറന്‍ഡോ കൂട്ടിച്ചേര്‍ത്തു.
‘എല്ലാവരും ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനേയും ബംഗളൂരുവിനേയും കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ കാര്യം ഇതാണ്. അവര്‍ ഒരേ നിമയം അല്ല എല്ലോഴും എല്ലാവരോടും പാലിക്കുന്നത്. അതാണ് പ്രശ്്‌നത്തിന്റെ മൂല കാരണം’ ഫെറന്‍ഡോ പറഞ്ഞ് നിര്‍ത്തു.