സ്വത്ത് തർക്കത്തിൽ പരാതി : പിന്നാലെ പോലീസിനും ബന്ധുക്കൾക്കും എതിരെ എഫ്. ബി പോസ്റ്റ്; പഞ്ചായത്ത് അംഗത്തെയും പെൺമക്കളേയും കാണാനില്ലെന്ന് പരാതി

സ്വത്ത് തർക്കത്തിന് പിന്നാലെ FB പോസ്റ്റ്; പഞ്ചായത്ത് മെമ്പറേയും 2 പെൺമക്കളേയും കാണാനില്ലെന്ന് പരാതി

കോട്ടയം: ഏറ്റുമാനൂരിൽ അതിരമ്പുഴ പഞ്ചായത്തംഗമായ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ പഞ്ചായത്ത് 20-ാം വാർഡ് അംഗമായ ഐസി സാജയെയും മക്കളായ അമലയെയും അമയയേയുമാണ് കാണാതായതായി പരാതി ഉയർന്നിരിക്കുന്നത്.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐസിയുടെ ഭർത്താവ് സാജൻ നേരത്തെ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഭർത്താവിന്റെ സ്വത്ത് വീതംവെച്ച് നൽകണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പരാതി കേട്ട ഏറ്റുമാനൂർ പൊലീസ് സ്വത്ത് വീതം വച്ച് 50 ലക്ഷം രൂപ ഐസിയ്ക്ക് നൽകണമെന്ന് നിർദേശിച്ചിരുന്നു.

പോലീസ് നിർദേശമനുസരിച്ച് സ്വത്ത് നൽകാമെന്ന് ബന്ധുക്കൾ അറിയിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിനിടെയാണ് പൊലീസിനും ബന്ധുക്കൾക്കും എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഇവരെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

ഇവരുടെ ലൊക്കേഷൻ അവസാനമായി കണ്ടെത്തിയിരിക്കുന്നത് തൃപ്പുണിത്തുറയിലാണെന്ന് പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News