ഇത് ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ല, ജല്‍സയോട് ആദ്യം ഞാന്‍ നോ പറഞ്ഞു; വിദ്യ ബാലന്‍

ശക്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കാറുളള നടിയാണ് വിദ്യാബാലന്‍. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ജല്‍സയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. എന്നാല്‍ ജല്‍സയില്‍ അഭിനയിക്കാനുളള ധൈര്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ചിത്രത്തോട് ആദ്യം നോ പറഞ്ഞിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. കോവിഡ് മഹാമാരിയാണ് തന്റെ മനസുമാറ്റിയതെന്നും ജല്‍സയുടെ ട്രെയിലര്‍ ലോഞ്ചിനിടെ വിദ്യാ ബാലന്‍ പറഞ്ഞു.

സുരേഷ് എന്നോട് ചിത്രത്തെക്കുറിച്ച് പറയുമ്പോള്‍ എന്റെ കഥാപാത്രം ഗ്രേ ജെയ്ഡിലുളളതായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും എനിക്ക് ചെയ്യാനാവില്ല എന്നാണ് പറഞ്ഞത്. എനിക്ക് അതിനുളള ധൈര്യമുണ്ടായിരുന്നില്ല. കോവിഡ് മഹാമാരി സംഭവിച്ചതോടെ നമുക്ക് എല്ലാവരിലും തിരിച്ചറിയാനാവാത്ത മാറ്റങ്ങളുണ്ടായി. ഒരിക്കല്‍ സുരേഷുമായുളള സംസാരത്തിനിടെ തിരക്കഥ മാറ്റിയതായി അദ്ദേഹം പറഞ്ഞു.

എനിക്ക് വീണ്ടും കേള്‍ക്കാന്‍ താല്‍പ്പര്യമുളളതായി ഞാന്‍ പറഞ്ഞു. എനിക്ക് ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ ഞാന്‍ പറഞ്ഞില്ല. എനിക്കത് വായിച്ച് ഉറപ്പിക്കേണ്ടിയിരുന്നു. ഞാന്‍ വായിച്ചു, ഞാനിത് ചെയ്യും എന്ന് എനിക്ക് തോന്നി- വിദ്യാ ബാലന്‍ പറഞ്ഞു.

മായ എന്ന മാധ്യമപ്രവര്‍ത്തകയുടെ റോളിലാണ് താരം ചിത്രത്തിലെത്തുന്നത്. തന്റെ കരിയറില്‍ ഇതുവരെ ഇതുപോലൊരു കഥാപാത്രം ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി. എന്റെ കരിയറില്‍ നിരവധി മനോഹര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഗ്രേ ഷെയ്ഡായ കഥാപാത്രം ചെയ്യുന്നത് ആദ്യമായിട്ടാണ് എന്നാണ് താരം പറഞ്ഞത്. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News