KeralaNews

യു.പിയില്‍ യോഗിയും, അഖിലേഷും മുന്നില്‍, പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് പിന്നില്‍; നേതാക്കളുടെ കുതിപ്പ് ഇങ്ങനെ

ന്യൂഡല്‍ഹി: വിവിധ പാര്‍ട്ടികളിലെ ദേശീയ നേതാക്കള്‍ അണിനിരക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ഉള്‍പ്പെടെ രഷ്ട്രീയ രംഗത്തെ സ്റ്റാറുകള്‍ അണിനിരന്ന തെരഞ്ഞെടുപ്പില്‍ ഓരോ നേതാക്കളുടേയും പ്രകടനം അറിയാനുള്ള ആകാംക്ഷയിലാണ് ജനം.

അദ്യ ഫല സൂചനകള്‍ പ്രകാരം യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലു പിന്നിലാണ്. ജസ്വന്ത് നഗറില്‍ സമാജ് വാദി പാര്‍ട്ടിയുടെ ശിവപാല്‍ യാദവ് മുന്നിട്ട് നില്‍ക്കുന്നു. കര്‍ഹല്‍ എസ്പി നേതാവ് അഖിലേഷ് യാദവ് മൂവായിരം വോട്ടിന് മുന്നിലാണ്. പഞ്ചാബില്‍ അമൃത്സര്‍ ഈസ്റ്റില്‍ നവ്ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയില്‍ അമരീന്ദര്‍ സിംഗ് പിന്നിലാണ്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പിന്നിലാണ്. ഗോവയില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് നേരിയ ലീഡുണ്ട്. തൊട്ടുപിന്നില്‍ ബിജെപിയാണ്.

ഉത്തരാഖണ്ഡില്‍ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ബിജെപി 30 സീറ്റിലും കോണ്‍ഗ്രസ് 28 സീറ്റിലുമാണ് മുന്നേറുന്നത്. പഞ്ചാബിൽ കോൺഗ്രസിന്റെ മാളവിക സൂദ് പിന്നിൽ. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. മോഗയിൽ നിന്നാണ് മാളവിക സൂദ് ജനവിധി തേടിയത്. പഞ്ചാബില്‍ അമൃത്സര്‍ ഈസ്റ്റില്‍ നവ്ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയില്‍ അമരീന്ദര്‍ സിംഗ് പിന്നിലാണ്. എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍ ധുരി മണ്ഡലത്തില്‍ മുന്നിലും, ജസ്വന്ത് നഗറില്‍ ശിവപാല്‍ യാദവ് പിന്നിലുമാണ്.

നവംബര്‍ 14നാണ് വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സഹോദരി മാളവിക സൂദ് മത്സരിക്കുമെന്ന് നടന്‍ സോനു സൂദ് അറിയിച്ചത്. ചണ്ഡീഗഡിലെ മോഗയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ജനുവരി 11 ന് മാളവിക കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. സോനു രാഷ്ട്രീയപ്രവേശം നടത്താനൊരുങ്ങുകയാണെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതിനിടെയായിരുന്നു സഹോദരിയുടെ രാഷ്ട്രീയ പ്രവേശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button