ദേ പോയി ദാ വന്നു…..!രാജിവെച്ച് ബിജെപിയിലേക്ക് പോയ കോൺ​ഗ്രസ് നേതാവ് ഭുപൻ ബോറ 2 മണിക്കൂറിൽ പാർട്ടിയിലേക്ക് തിരിച്ചെത്തി

അസമിൽ കോൺഗ്രസിന് വൻതിരിച്ചടി; മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടിവിട്ടു

ദിസ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പടുത്ത അസമിൽ രാജിനാടകം. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ രാജിവച്ച് മണിക്കൂറുകൾക്കകം പാർട്ടിയിൽ തിരിച്ചെത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ നേതാക്കൾ കൂടികാഴ്ച നടത്തിയാണ് പിടിച്ചു നിർത്തിയത്.

തിരിച്ചു വരാന്‍ വലിയ പരിശ്രമം നടത്തുന്ന അസമിൽ അഞ്ച് വർഷം പിസിസി അധ്യക്ഷനും രണ്ട് തവണ എംഎൽഎയുമായ ഭുപെൻ ബോറയുടെ നാടകം കോണ്‍ഗ്രസിനെ വെള്ളം കുടിപ്പിച്ചു. ഗൗരവ് ഗോഗോയ്ക്ക് പിസിസി അധ്യക്ഷ സ്ഥാനം നല്‍കിയതിൽ അതൃപ്തനായ ബോറ 32 വർഷം പാർട്ടിക്കുവേണ്ടി ജീവിച്ച തന്നെ നേതൃത്വം അവ​ഗണിച്ചെന്ന് കാട്ടിയാണ് മല്ലികാർജുൻ ഖർ​ഗെയ്ക്ക് രാജിക്കത്ത് നല്‍കിയത്.

തൊട്ടുപിന്നാലെ ഭുപെൻ ബോറയ്ക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തന്നെ ബിജെപിയില്‍ വിജയം ഉറപ്പുള്ള സീറ്റ് വാഗ്ദാനം ചെയ്തു. അസം ​കോൺ​ഗ്രസിലെ അവസാന ഹിന്ദുവും പാർട്ടി വിടുകയാണെന്ന് ആരോപിച്ച് പതിവു ശൈലിയിൽ ഹിമന്ത വിഷയം ആ വഴിക്ക് തിരിക്കാനും തുടങ്ങി.

പിന്നാലെ ഹൈക്കമാൻഡ് ഇടപെട്ടു. ​അസം പിസിസി അധ്യക്ഷൻ ​ഗൗരവ് ​ഗോ​ഗോയിയും അസമിന്റെ ചുമതലയുള്ള എഐസിസി നേതാവ് ജിതേന്ദ്ര സിം​ഗും ബോറയുടെ വീട്ടിലെത്തി ചർച്ച നടത്തി. രാഹുൽ ​ഗാന്ധി ബോറയോട് ഫോണിൽ സംസാരിച്ചു. രാജി സ്വീകരിക്കില്ലെന്ന് പറഞ്ഞു. ഭുപെൻ ബോറയെപോലുള്ള മുതിർന്ന നേതാവിനെ വേദനിപ്പിച്ചെങ്കിൽ പരസ്യമായി മാപ്പ് പറയുകയാണെന്ന് ​ഗൗരവ് ​ഗോ​ഗോയി പറഞ്ഞു.

ഇതോടെയാണ് ബോറ വഴങ്ങിയത്. ബോറ ആവശ്യപ്പെടുന്ന സീറ്റ് നൽകുമെന്നാണ് വിവരം. കുടുംബമായി ചർച്ച നടത്തി നാളെ തന്റെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് ഭുപെൻ ബോറ പറഞ്ഞത്. തൽകാലം ബോറയെ പിടിച്ചു നിർത്തിയെങ്കിലും തുടര്‍ നാടകങ്ങള്‍ ഇനിയും നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്.

High drama unfolded in Assam politics as former State Congress President Bhupen Borah resigned from the party, only to return hours later. The move followed an invitation from Assam Chief Minister Himanta Biswa Sarma for Borah to join the BJP. As speculations of his defection grew, senior Congress leaders held urgent meetings with Borah and managed to convince him to stay. This incident comes at a critical time as the state prepares for the upcoming Assembly elections.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News