27.6 C
Kottayam
Thursday, June 4, 2026

ആലപ്പുഴയില്‍ മൂന്ന് കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍; വാടക വീട്ടില്‍ നിന്നും പ്രതിയെ പിടികൂടി:വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭവും

Must read

മണ്ണഞ്ചേരി: ആലപ്പുഴ ജില്ലയിലെ കലവൂരില്‍ നിന്നും കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. കലവൂരില്‍ ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നാണ് ആലപ്പുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. അസം ലക്കിംപ്പൂര്‍ സ്വദേശി രാഹുല്‍ എന്ന് വിളിക്കുന്ന നാച്ചി തൈ ആണ് പിടിയിലായത് ഇയാളില്‍ നിന്ന് 3.184 കി ലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ വീട് എക്സൈസ് നീരീക്ഷണത്തിലായിരുന്നു.

കലവൂര്‍ മാരന്‍കുളങ്ങര ജംഗ്ഷന് വടക്കുവശം വാടകയ്ക്ക് എടുത്ത ഇരുനില വീട്ടിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്. വീടിനോട് ചേര്‍ന്നു കുഴിച്ചിട്ട നിലയിലായിരുന്നു പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാള്‍ മുന്‍പും കേരളത്തില്‍ എത്തി കഞ്ചാവ് കച്ചവടം നടത്തിയിരുന്നു. അന്ന് താന്‍ പോലിസ് നിരീക്ഷണത്തിലാണെന്ന് മനസ്സിലാക്കിയ പ്രതി അസമിലേക്ക് തിരിച്ചു പോയി. മൂന്നുവര്‍ഷം മുന്‍പാണ് ഇയാള്‍ ഇതേ വീട്ടില്‍ താമസിച്ചിരുന്നത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ആയിരുന്ന പ്രതി അസമിലേക്ക് കടന്നു കളഞ്ഞശേഷം കഴിഞ്ഞവര്‍ഷം അവസാനമാണ് കലവൂരില്‍ തിരിച്ചുവന്നത്.

- Advertisement -

നാച്ചി തൈ തിരിച്ചെത്തി വീണ്ടും കഞ്ചാവ് കച്ചവടം തുടങ്ങിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ വീട് എക്സൈസ് നീരീക്ഷണത്തിലായിരുന്നു.അന്യസംസ്ഥാന തൊഴിലാളികളാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. പ്രതിയെ പിടികൂടാന്‍ ഇത്തവണ വന്‍ പദ്ധതിയാണ് എക്‌സൈസ് സംഘം ഒരുക്കിയത്.

- Advertisement -

ആദ്യം ആരോഗ്യ പ്രവര്‍ത്തകയായി വനിത സിവില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ചെന്ന് പ്രതി വീട്ടില്‍ ഉണ്ടെന്നു ഉറപ്പാക്കി. പിന്നാലെ വീട് വളഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു. ഈ വീട് കേന്ദ്രികരിച്ചു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചു വന്നിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week