24.5 C
Kottayam
Friday, June 5, 2026

രണ്ടാം സ്ഥാനത്തിന് ആയുസ് ഒരാഴ്ച മാത്രം റിപ്പോർട്ടറിനെ വീഴ്ത്തി ഏഷ്യാനെറ്റ് ന്യൂസ്; ഒന്നാമത് 24 തന്നെ

Must read

കൊച്ചി:ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനം തിരിച്ച് പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. റിപ്പോർട്ടർ ചാനലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും രണ്ടാം സ്ഥാനം ഉറപ്പിച്ചത്. അതേസമയം 24 ന്യൂസ് തന്നെയാണ് 34ാം ആഴ്ചയിലും ഒന്നാം സ്ഥാനത്ത് തുടരുന്നത്.

കഴിഞ്ഞാഴ്ച ചരിത്രത്തിൽ ആദ്യമായി ബാർക്ക് റേറ്റിങ്ങിൽ റിപ്പോർട്ടർ ചാനൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനെ അപേക്ഷിച്ച് 12 പോയിന്റുകൾ അധികം നേടിയായിരുന്നു റിപ്പോർട്ടറിന്റെ മുന്നേറ്റം. 149 പോയിന്റായിരുന്നു റിപ്പോർട്ടറിനുണ്ടായിരുന്നത്. ഏഷ്യാനെറ്റിന് 148 പോയിന്റും. എന്നാൽ 34ാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരു ചാനലുകളും തമ്മിലുള്ള പോയിന്റ് നിലയിൽ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടർ ചാനലിനെക്കാൾ 21 പോയിന്റാണ് ഏഷ്യാനെറ്റ് അധികമായി നേടിയത്. ഏഷ്യാനെറ്റിന് 132 ഉം റിപ്പോർട്ടർ ചാനലിന് 111 ഉം ആണ് പോയിന്റ് നില.

അതേസമയം 33ാം ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രേക്ഷകരുടെ ആകെ എണ്ണത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള 24 ന്യൂസിന് കഴിഞ്ഞാഴ്ച 155 പോയിന്റായിരുന്നു ലഭിച്ചിരുന്നത്. ഇത്തവണ അത് 133 ആയി കുറഞ്ഞു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോർ ന്യൂസും തമ്മിൽ വെറും ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. ഈ സാഹചര്യത്തിൽ ഇരു ചാനലുകൾക്കും

അതേസമയം 34ാം ആഴ്ചയിലെ റേറ്റിങ്ങിൽ ന്യൂസ് 18 കേരളയെ പിന്തള്ളി ജനം ടിവി 7ാം സ്ഥാനത്ത് എത്തി. നിലവിൽ എട്ടാം സ്ഥാനത്താണ് ന്യൂസ് 18. മനോരമ ന്യൂസ്‌ – 63 മാതൃഭൂമി ന്യൂസ്‌ – 51, കൈരളി ന്യൂസ് – 22 , ജനം ടിവി – 21 ,ന്യൂസ് 18 കേരള – 19, മീഡിയ വണ്‍ – 15 എന്നിങ്ങനെയാണ് റേറ്റിങ്ങിലെ മറ്റ് സ്ഥാനങ്ങൾ. 33ാം ആഴ്ച മനോരമ ന്യൂസ്‌ – 73, മാതൃഭൂമി ന്യൂസ്‌ – 65, കൈരളി ന്യൂസ് – 25, ന്യൂസ് 18 കേരള – 25, ജനം ടിവി – 23, മീഡിയ വണ്‍ – 17 എന്നിങ്ങനെയായിരുന്നു റേറ്റിങ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week