KeralaNews

ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം; എം. ശ്രീശങ്കറിന് വെള്ളി, ജിൻസൺ ജോൺസണ് വെങ്കലം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം. പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 1500 മീറ്ററില്‍ മറ്റൊരു മലയാളി താരം ജിന്‍സന്‍ ജോണ്‍സണ് വെങ്കലവും നേടാനായി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളിമെഡല്‍ നേട്ടം.

ശ്രീശങ്കറിന്റെ ആദ്യ ചാട്ടംതന്നെ ഫൗളായിരുന്നു. രണ്ടും മൂന്നും ശ്രമങ്ങള്‍ മികച്ച രീതിയില്‍ ഫിനിഷ് ചെയ്തു. നാലാം ശ്രമത്തിലാണ് വെള്ളി മെഡല്‍ നേട്ടത്തിലേക്ക് നയിച്ച 8.19 ദൂരം താണ്ടിയത്‌ അഞ്ചാമത്തെ ശ്രമവും ഫൗളായി. ആറാമത്തേതില്‍ 8.19 മീറ്റര്‍ കടമ്പ കടക്കാനുമായില്ല. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 50 കടക്കുകയും ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button