പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: പീഡനക്കേസ് അന്വേഷിക്കാന്‍ കൈക്കൂലിയായി വിമാനടിക്കറ്റ് ചോദിച്ച എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെയാണ് സസ്പെന്റ് ചെയ്തത്. കേസന്വേഷണത്തിന് ഡല്‍ഹിയില്‍ പോകാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് വിമാന ടിക്കറ്റ് ചോദിച്ച് വാങ്ങിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. കൈക്കൂലി ആരോപണത്തെ കുറിച്ച് വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു.

കൊച്ചിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ 17കാരി കഴിഞ്ഞ ഓഗസ്റ്റില്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട യുവാവുമായി ഡല്‍ഹിയിലേക്ക് നാടുവിട്ടിരുന്നു. പതിനാലുകാരിയായ സഹോദരിക്കൊപ്പമായിരുന്നു പെണ്‍കുട്ടി കടന്നു കളഞ്ഞത്. അതേസമയം മക്കളെ കാണാതായതോടെ മാതാപിതാക്കള്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ട് സഹോദരന്മാര്‍ വീട്ടില്‍ വച്ച് പല തവണ പീഡിപ്പിച്ചതായി 17കാരി ഡല്‍ഹിയില്‍ വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു.

യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തി മക്കളെ അന്യായമായി പൊലീസ് ജയിലിലാക്കിയെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതെന്നും മാതാപിതാക്കളുടെ ആരോപണങ്ങള്‍ കള്ളമാണെന്നും സിറ്റി പൊലീസ് കമീഷണര്‍ എച്ച് നാഗരാജു പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News