29.4 C
Kottayam
Friday, June 5, 2026

മഹാരാഷ്ട്ര നവനിർമാൺ സേനയുടെ ഭീഷണി,ഔറംഗസേബിന്റെ ശവകുടീരം അഞ്ച് ദിവസത്തേക്ക് അടച്ചു

Must read

മുംബൈ: ഔറംഗബാദ് ജില്ലയിലെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം (Aurangzeb’s tomb) ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI-എഎസ്‌ഐ) വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടതായി അധികൃതർ അറിയിച്ചു. മഹാരാഷ്ട്ര നവനിർമാൺ സേന (MNS-എംഎൻഎസ്) നേതാവിന്റെ ഭീഷണിക്ക് പിന്നാലെയാണ് ശവകുടീരം അടച്ചിടാൻ തീരുമാനിച്ചത്. മഹാരാഷ്ട്രയിൽ ഔറം​ഗസേബിന്റെ ശവകുടീരം എന്തിനാണെന്നും അത് നശിപ്പിക്കണമെന്നും എംഎൻഎസ് വക്താവ് ഗജാനൻ കാലെ ട്വീറ്റ് ചെയ്തിരുന്നു. 

എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഒവൈസി ശവകുടീരം സന്ദർശിച്ചതിന് പിന്നാലെയാണ് വിവാ​​ദമുടലെടുത്തത്. ഭരണകക്ഷിയായ ശിവസേനയും ബിജെപിയും എംഎൻഎസും അക്ബറുദ്ദീൻ ഒവൈസിക്കെതിരെ രം​ഗത്തെത്തി. ഒവൈസിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.

സമാധാനപരമായിരുന്ന മഹാരാഷ്ട്രയിൽ പുതിയ വിവാദം സൃഷ്ടിക്കാനാണോ ഇത്തരമൊരു പ്രവൃത്തിയിലൂടെ എഐഎംഐഎം ലക്ഷ്യമിടുന്നതെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ ചോദിച്ചു. വിവാദത്തെ തുടർന്ന് ശവകുടീരം സ്ഥിതി ചെയ്യുന്ന ഔറംഗബാദ് ജില്ലയിലെ ഖുൽദാബാദിലെ സ്മാരക സ്ഥലത്ത് പൊലീസും എഎസ്‌ഐയും സുരക്ഷ വർധിപ്പിച്ചു. 

- Advertisement -

ഭീഷണിയെ തുടർന്ന് കുറച്ച് ദിവസത്തേക്ക് ശവകുടീരം അടച്ചിടാൻ മസ്ജിദ് കമ്മിറ്റി അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു. പിന്നാലെയാണ് അടച്ചിടൽ തീരുമാനവുമായി എഎസ്ഐ രം​ഗത്തെത്തിയത്. മസ്ജിദ് കമ്മിറ്റിയുടെയും പൊലീസിന്റെയും അഭ്യർത്ഥന പ്രകാരം വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ശവകുടീരം അടച്ചിട്ടതായി എഎസ്ഐയുടെ ഔറംഗബാദ് സർക്കിൾ സൂപ്രണ്ട് മിലൻകുമാർ ചൗലി അറിയിച്ചു.  സ്മാരക സ്ഥലത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ഔറംഗബാദ് റൂറൽ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week