ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലെത്തി രണ്ടാം നാൾ കാത്തിരുന്ന ദുരന്തം; കരുവണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 22-കാരന് ദാരുണാന്ത്യം

ഓസ്‌ട്രേലിയയില്‍ നിന്നും നാട്ടിലെത്തി രണ്ടാം നാൾ കാത്തിരുന്ന ദുരന്തം; കരുവണ്ണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 22-കാരന് ദാരുണാന്ത്യം

കോഴിക്കോട്: കരുവണ്ണൂരില്‍ വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം. പേരാമ്പ്ര മുതുവണ്ണാച്ച സ്വദേശി അശ്വിൻ രാജ് (22) ആണ് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. ഓസ്‌ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന അശ്വിന്‍ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. നടുവണ്ണൂരിനടുത്ത് കരുവണ്ണൂരിലാണ് അപകടം നടന്നത്.

ഇന്ന് രാവിലെ ഏകദേശം 8.30 ഓടെ കരുവണ്ണൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന അശ്വിൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലൂടെ അശ്വിൻ അൽപ ദൂരം നിരങ്ങി നീങ്ങിപ്പോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഉടൻതന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിരമിച്ച അധ്യാപകൻ വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസിലെ ചെറുവലത്ത് രാജന്റെയും ചാത്തൻകോട്ട് നട എ.ജെ.ജെ.എം. എച്ച്.എസിലെ അധ്യാപിക ബിനിതയുടെയും മകനാണ് അശ്വിൻ. അഭയ് ബി. രാജ് ആണ് സഹോദരൻ.

Tragedy struck Karuvannur near Naduvannur on Wednesday, February 11, 2026, as Ashwin Raj (22), a student who had returned from Australia just two days prior, died in a horrific road accident. The incident occurred around 8:35 AM near a petrol pump when Ashwin’s motorcycle reportedly skidded while attempting to overtake another vehicle and collided with an oncoming car. CCTV footage showed the impact threw him onto the road, where he was trapped under the car. Though local residents rushed him to a private medical college hospital in Ulliyeri, his life could not be saved.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News