28.2 C
Kottayam
Friday, June 5, 2026

ശ്രീകൃഷ്ണപുരത്തെ 9-ാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം: ആത്മഹത്യ കുറിപ്പില്‍ അധ്യാപകരുടെ പേര്; സെന്റ് ഡൊമിനിക് സ്‌കൂളിനെതിരെ പ്രതിഷേധം

Must read

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനി ആശീര്‍ നന്ദയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചു. ക്ലാസില്‍ പഠിക്കുന്ന മറ്റൊരു കുട്ടിക്കാണ് ആത്മഹത്യ കുറിപ്പ് ലഭിച്ചത്. ശ്രീകൃഷ്ണപുരം പൊലീസിന് ആത്മഹത്യ കുറിപ്പ് കൈമാറി. കുറിപ്പില്‍ ചില അധ്യാപകരുടെ പേരുകളും ഉണ്ടെന്നാണ് വിവരം.

ആത്മഹത്യയില്‍ സെന്റ് ഡൊമനിക് സ്‌കൂളില്‍ എസ്എഫ്ഐ പ്രതിഷേധം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അധ്യാപകര്‍ക്ക് എതിരെ കേസെടുക്കണം എന്നാണ് ആവശ്യം.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ സെന്റ് ഡൊമനിക് സ്‌കൂളിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. മാര്‍ക്ക് കുറഞ്ഞാല്‍ തൊട്ടു താഴെയുള്ള ക്ലാസില്‍ മാറിയിരിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളെ സ്വന്തം കൈപ്പടയില്‍ എഴുതിച്ചു. സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ഥി എഴുതി നല്‍കിയ കുറിപ്പ് ട്വന്റിഫോറിന് ലഭിച്ചു.

- Advertisement -

- Advertisement -

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഒമ്പതാം ക്ലാസില്‍ നിന്ന് എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പോയി പഠിക്കാം എന്ന് ആശീര്‍ നന്ദയുടെ ക്ലാസിലെ മറ്റൊരു കുട്ടി എഴുതി നല്‍കിയ കുറിപ്പാണ് പുറത്തുവന്നത്. വിദ്യാര്‍ഥികളില്‍ നിന്ന് ഇങ്ങനെ ഒരു കുറിപ്പ് എഴുതി വാങ്ങിയിട്ടില്ല എന്നായിരുന്നു ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ മാനേജ്‌മെന്റ് വാദം. ആശിര്‍ നന്ദയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന മൂന്ന് അധ്യാപകരെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് ഇന്നലെ അറിയിച്ചിരുന്നു.

മകളെ മാനസികമായി പീഡിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്റെ കുഞ്ഞിനെ മാനസികമായി പീഡിപ്പിച്ച് ഇല്ലാതാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തക്കതായ ശിക്ഷ നല്‍കണം. കുഞ്ഞിന് നീതി കിട്ടണമെങ്കില്‍ അവളെ മാനസികമായി സമ്മര്‍ദത്തിലാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം – കുടുംബം ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week