27.6 C
Kottayam
Thursday, June 4, 2026

സി.പി.എം പ്രാദേശിക നേതാക്കളുടെ മാനസിക പീഡനം; ആശാ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു

Must read

പാലക്കാട്: വാര്‍ഡ് അംഗത്തിന്റെയും സിപിഐഎം പ്രാദേശിക നേതാക്കളുടെയും മാനസിക പീഡനത്തെ തുടര്‍ന്ന് ആശാ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാ പ്രവര്‍ത്തക ഷീജയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാര്‍ഡംഗം അടക്കമുള്ളവരുടെ പേരുകള്‍ എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ആരോപണങ്ങള്‍ വാര്‍ഡ് അംഗം രാജശ്രീ നിഷേധിച്ചു.

കഴിഞ്ഞ ദിവസമാണ് വീടിനടുത്തുള്ള റബര്‍തോട്ടത്തില്‍ ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ആശ പ്രവര്‍ത്തകയായ ഷീജയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ ആസിഡ് കുടിച്ചുവെന്ന് വ്യക്തമായി. ബാഗില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

വാര്‍ഡംഗം രാജശ്രീ, സിപിഐഎം പ്രാദേശിക നേതാക്കളായ ഉണ്ണികൃഷ്ണന്‍, ഹരിദാസ്, അംഗണ്‍വാടി അധ്യാപിക ഇന്ദിരകുമാരി എന്നിവരാണ് മരണത്തിനുത്തരവാദികളെന്നായിരുന്നു കുറിപ്പിലുള്ളത്. ജോലിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് ഷീജ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഷീജയുമായി അകല്‍ച്ചയുണ്ടായിരുന്നുവെന്നും പലവിവരങ്ങളും വാര്‍ഡംഗം എന്ന നിലയില്‍ കൈമാറാന്‍ ഷീജ തയാറായിരുന്നില്ലെന്നും വാര്‍ഡംഗമായ രാജശ്രീ പറഞ്ഞു.

പെരിന്തല്‍മണ്ണിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഷീജയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ആത്മഹത്യകുറിപ്പില്‍ പേരുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം. ശ്രീകൃഷ്ണപുരം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week