EntertainmentKeralaNews

ഫാഷന്‍ റാംപില്‍ തിളങ്ങി ആശ ശരത്തിന്റെ മകള്‍ ഉത്തര; വിജയത്തില്‍ അഭിമാനം തോന്നുന്നുവെന്ന് താരം

ഫാഷന്‍ റാംപില്‍ തിളങ്ങി ആശ ശരത്തിന്റെ മകള്‍ ഉത്തര ശരത്. എഫ്‌ഐ ഇവന്റസ് ഒരുക്കിയ ഫാഷന്‍ ഷോ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് പുരസ്‌കാരത്തിനൊപ്പം ചാമിങ് ബ്യൂട്ടി പട്ടവും ഉത്തര നേടി. ആശ ശരത് തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. മകളുടെ വിജയത്തില്‍ അഭിമാനം തോന്നുന്നുവെന്ന് ഉത്തരക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശ കുറിച്ചു.

https://www.instagram.com/p/CW7q5ucDkSY/?utm_medium=copy_link

ആശ ശരത്തിന്റെ കുറിപ്പ്
‘ആത്മവിശ്വാസത്തോടെയുള്ള റാംപിലെ അവളുടെ ചുവടുകള്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. വിജയവും തോല്‍വിയും ഉണ്ടാകും. എന്നാല്‍ മത്സരത്തിലുള്ള പങ്കാളിത്തത്തിലും അതിലൂടെ ആത്മവിശ്വാം വളര്‍ത്തിയെടുക്കുന്നതിലുമാണ് കാര്യം. അതെന്റെ മകളില്‍ പ്രതിഫലിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. മത്സരത്തില്‍ പങ്കെടുത്ത് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഈ സൗന്ദര്യ മത്സരത്തിലൂടെ ഗാര്‍ഹിക പീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും നോ പറയുക എന്ന തീം എടുത്തുകാണിക്കുകയും അതിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു’.
സൗന്ദര്യ മത്സരത്തേക്കാള്‍ അധികമായി സ്ത്രീ ശാക്തീകരണം, ഗാര്‍ഹിക പീഡനം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നിവക്കെതിരെ ബോധവത്കരണം നടത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. വിവാഹിതരും അവിവാഹിതരുമായ യുവതിയുക്കള്‍ക്ക് വേണ്ടിയാണ് ഫാഷന്‍ ഷോ ഒരുക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button