തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
നിലവില്‍ വടക്കുദിശയില്‍ സഞ്ചരിക്കുന്ന ന്യൂമര്‍ദം ഞായറാഴ്ച രാവിലെയോടെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം തീവ്രന്യൂനമര്‍ദമായി, തിങ്കളാഴ്ചയോടെ അസാനി ചുഴലിക്കാറ്റായി മാറും. തുടര്‍ന്ന് വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 22-ഓടെ ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത.
തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം നേരിയ തോതില്‍ മഴ ലഭിച്ചിരുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ മഴ ലഭിച്ചു. അതേസമയം ചുഴലിക്കാറ്റില്‍ ഇന്ത്യന്‍ തീരത്തിന് ഭീഷണിയല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല.