മുംബൈ: എന്‍സിബി കസ്റ്റഡിയിലുള്ള ആര്യന്‍ ഖാന്‍ വായിക്കാന്‍ വേണ്ടി പുസ്തകങ്ങള്‍ ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. സയന്‍സ് പുസ്തകങ്ങളാണ് ആര്യന്‍ ആവശ്യപ്പെട്ടത്. ഈ പുസ്തകങ്ങള്‍ എന്‍സിബി നല്‍കുകയും ചെയ്തു. അന്വേഷണത്തോട് ആര്യന്‍ പൂര്‍ണമായും സഹകരിക്കുണ്ടെന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്.
എന്‍സിബി ആസ്ഥാനത്തിനു സമീപമുള്ള നാഷണല്‍ ഹിന്ദു റെസ്റ്റോറന്റില്‍ വെച്ചാണ് ആര്യനും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്കും ഭക്ഷണം നല്‍കുന്നത്. ഇവരുടെയല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ ?ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിനിടെ സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി ചൊവ്വാഴ്ച എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജീവനക്കാരാണ് അറസ്റ്റിലായ നാലുപേര്‍. കഴിഞ്ഞ ദിവസം മുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുള്‍പ്പെടെ 9 പേര്‍ അറസ്റ്റിലായത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയിസിലും കപ്പലിലെ മെഡിസിന്‍ ബോക്സില്‍ നിന്നും കപ്പലിലുണ്ടായിരുന്ന സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.
എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. കപ്പലില്‍ റേവ് പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തിലാണ് കപ്പലില്‍ കയറിയത്. കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയതോടെയാണ് പാര്‍ട്ടി ആരംഭിച്ചതും പിന്നാലെ റെയ്ഡ് നടന്നതും.