24.4 C
Kottayam
Monday, June 15, 2026

‘സെറ്റില്‍ഡ് ആവാന്‍ സമയമായി’ രണ്ട് വര്‍ഷമായി മനസിലുള്ള ആഗ്രഹത്തെക്കുറിച്ച് ആര്യ

Must read

കൊച്ചി:വീണ്ടുമൊരു വിവാഹം കഴിക്കണമെന്നും ഒരു കുടുംബം വേണമെന്നും താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് ആര്യ ബഡായ്. പ്രണയത്തിൽ താൻ വല്ലാതെ വിശ്വസിക്കുന്നു. ഒരാളെ പ്രണയിച്ചാൽ വല്ലാതെ കമ്മിറ്റ്മെന്റ് കാണിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടു തന്നെ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു. മൂവി വേൾ‍ഡ് മീഡിയയ്‍ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

”ഒരാളുമായി കമ്മിറ്റ് ചെയ്താൽ എന്റെ 200 ശതമാനം കൊടുക്കുന്ന ആളാണ്. 90 ശതമാനം ഞാനിട്ടാൽ പത്ത് ശതമാനമിട്ട് ബാലൻസ് ചെയ്യാൻ പറ്റുന്ന കംപാനിയൻ ആയിരിക്കണം. ഇതുവരെ എനിക്കങ്ങനെ ഒരു കംപാനിയനെ കിട്ടിയിട്ടില്ല. റിലേഷൻഷിപ്പിന്റെ കാര്യത്തിൽ ഞാനൊരു വിഡ്ഢി ആണെന്ന് തോന്നാറുണ്ട്. ആളുകളെ അന്ധമായി വിശ്വസിക്കും. എന്റെ ഭാഗത്തു നിന്നുള്ള ഇമോഷണൽ ഇൻവെസ്റ്റ്മെന്റ് കൂടുതലാണ്.

- Advertisement -

ഇങ്ങനെയുള്ള പ്രശ്നങ്ങളാണ് എന്നെ എപ്പോഴും കുഴിയിൽ ചാടിക്കുന്നത്. ഇത്രയൊക്കെ ചെയ്യുമ്പോൾ നമ്മുടെ പ്രതീക്ഷയും കൂടുതലായിരിക്കും. റിലേഷൻഷിപ്പ് എന്ന സങ്കൽപ്പം എനിക്ക് മടുത്തു. ഒരാളോട് അടുപ്പം തോന്നി, പ്രേമിച്ച് പിന്നെ ലിവിംഗ് ടുഗെദർ ട്രെെ ചെയ്ത് നോക്കാനൊക്കെ ഇനി സമയമില്ല. അതൊക്കെ എനിക്ക് മടുത്തു”,  ആര്യ പറ‍ഞ്ഞു.

- Advertisement -

അതേസമയം വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാൻ തനിക്കിപ്പോൾ ആഗ്രഹമുണ്ടെന്നും ആര്യ പറയുന്നു. ”സെറ്റിൽ ഡൗൺ ചെയ്യാൻ സമയമായി എന്ന് തോന്നുന്നുണ്ട്. രണ്ടു വർഷത്തോളമായി എന്റെ മനസിൽ ഈ ആഗ്രഹം ഉണ്ട്.  ജോലി ചെയ്ത് മടുത്ത് വീട്ടിൽ വരുമ്പോൾ ഒരു ചായ ഉണ്ടാക്കി ഒന്നിച്ചിരുന്ന് കുടിക്കാനും അന്ന് സംഭവിച്ച കാര്യങ്ങൾ പരസ്പരം പങ്കുവെയ്ക്കാനുമൊക്കെ എനിക്കൊപ്പം ഒരാൾ വേണമെന്ന് തോന്നിയിട്ടുണ്ട്. കരയുമ്പോൾ തോൾ ചാരാനും ഒരാൾ വേണം”, ആര്യ പറഞ്ഞു. ചിലപ്പോൾ ഡിവോഴ്സ് മാട്രിമോണിയിൽ കൊടുത്താലോ എന്നുവരെ താൻ ആലോചിക്കാറുണ്ടെന്നും ആര്യ കൂട്ടിച്ചേർത്തു.  

അമ്മ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് മകളോട് ചോദിക്കാറുണ്ടെന്നും ”സൂപ്പറായിരിക്കും” എന്നാണ് അവൾ പറയാറെന്നും ആര്യ പറഞ്ഞു.  ”അവളുടെ പപ്പ ഇന്ന് ഒരു ഹാപ്പി സ്പേസിലാണെന്ന് അവൾക്കറിയാം. പപ്പയുടെ കല്യാണം കഴിഞ്ഞു, ഭാര്യയും കുഞ്ഞുമുണ്ടെന്ന് അവൾ മനസിലാക്കുന്നു. അതുപോലെ അമ്മയും ജീവിക്കണമെന്ന് അവൾക്ക് ആഗ്രഹമുണ്ട്. അതുപോലെ തന്നെ എന്റെ അനിയത്തിയും അനിയത്തിയുടെ ഭർത്താവുമെല്ലാം ഞാനൊരു വിവാഹം കഴിക്കാൻ ആഗ്രഹിക്കുണ്ട്”, ആര്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഞ്ചുവര്‍ഷത്തെ ഹിയറിംഗിനൊടുവിൽ വിവാഹമോചനം വേണോ എന്ന് ജഡ്ജി; ഭാര്യയെ നോക്കി പുഞ്ചിരിച്ച് ഭര്‍ത്താവ്; കോടതിമുറിയില്‍ വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഭാര്യ

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടവും കടുത്ത പിണക്കങ്ങളും ഒടുവില്‍ വിവാഹ മോചന കേസില്‍ വിധിപറയാനിരിക്കെ കോടതിമുറിയില്‍വച്ച് ഹര്‍ജിയുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിന്റെ അരികിലേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് യുവതി. വിവാഹ മോചന...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; വടക്കന്‍ ഇസ്രയേലില്‍ ഡ്രോണ്‍ ആക്രമണം

ബെയ്റൂത്ത്: വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ വടക്കന്‍ ഇസ്രായേലിന് നേരെ ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ലബനനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകള്‍ ഇസ്രയേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഷോമേര,...

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.88 കോടി രൂപയുടെ സ്വര്‍ണം പിടികൂടി; സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നാല് സ്വര്‍ണ്ണ ക്യാപ്‌സ്യൂളുമായി പിടിയിലായത് കാസര്‍കോട് സ്വദേശി, പരിശോധന യുവാവിൻ്റെ നടത്തത്തിൽ സംശയം തോന്നിയതോടെ

കണ്ണൂര്‍: രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതിയുടെ തീരുവ ഉയര്‍ത്തിയതോടെ സ്വര്‍ണ്ണക്കടത്തുകാര്‍ വീണ്ടും സജീവം. വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചു വരികയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കസ്റ്റംസ് കണ്ണുവെട്ടിച്ച് ഒരു കിലോ മുകളില്‍ സ്വര്‍ണം...

മന്ത്രിയെ 'കിങ്ങിണിക്കുട്ടന്‍' എന്ന് പരിഹസിച്ചു; സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

താമരശ്ശേരി: ആരോഗ്യമന്ത്രിയെ കിങ്ങിണിക്കുട്ടന്‍ എന്ന് പരിഹസിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്. താമരശേരി തോറ്റാമ്പുറം സ്വദേശി ബിബിനെതിരെയാണ് കേസ്. നിപ വാര്‍ത്താസമ്മേളം നടത്തുന്നതിനിടെയായിരുന്നു കമന്റിട്ടത്. കലാപാഹ്വാനത്തിന് പുറമേ മനഃപൂര്‍വം സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള...

നിപയിൽ ആശ്വാസം, പുതിയ രോഗബാധയില്ല; സമ്പർക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: ജില്ലയിൽ ജൂൺ 11-ന് ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനുശേഷം സംസ്ഥാനത്ത് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഞായറാഴ്ച ലഭിച്ച എട്ടുപേരുടേത് ഉൾപ്പെടെ 11 പേരുടെയും പരിശോധനാഫലം നെഗറ്റീവ്...

Popular this week