തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ. കെ.എം.സച്ചിൻദേവും സെപ്റ്റംബർ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി. ഹാളിൽ പകൽ 11-നാണ് ചടങ്ങ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എം.എൽ.എ.യുമാണ് വിവാഹിതരാകുന്നത്. മാർച്ച് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.
രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയുമാണ് വിവാഹിതരാകുന്നത്. മാർച്ചിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും.
ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിച്ചതു മുതലുള്ള പരിചയമാണ് ഇപ്പോൾ വിവാഹത്തിലെത്തുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്.
ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിൻ ജയിച്ചത്. ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.