EntertainmentKeralaNews

‘നോക്കണ്ട ഉണ്ണീ, ഇത് അതന്നെ’; മകൾക്കൊപ്പമുള്ള ചിത്രവുമായി ആര്യ

കൊച്ചി:പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയും അവതാരകയും ഒക്കെയാണ് ആര്യ. ബഡായി ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. ബിഗ് ബോസ് മലയാളം മുന്‍ സീസണിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്ന ആര്യ സോഷ്യൽ മീഡിയയിലും സജീവമാണ്. ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള ആര്യ മിക്ക വിശേഷങ്ങളും തന്റെ ഫാൻസുമായി ഷെയർ ചെയ്യാറുണ്ട്. ബിഗ് ബോസിന് ശേഷം സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും പരിപാടിയിൽ അവതാരകയായും ആര്യ തിളങ്ങി നിൽക്കുകയാണ്.

ഇപ്പോഴിതാ ആര്യ മകൾ റോയയെക്കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. മകൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ കമന്റ്. ‘നോക്കണ്ട ഉണ്ണീ … ഇത് അതന്നെ .. എന്റെ തോള് വരെ അയി. സമയം വളരെ വേഗത്തിൽ പറക്കുന്നു !! എന്റെ തന്നെ മറ്റൊരു രൂപമായ ഇവളെ അരക്കെട്ടിൽ നിന്ന് താഴെ ഇറക്കിയിട്ട് അധികമായില്ല. ഇപ്പോൾ അവൾ എന്റെ തോളൊപ്പം വളർന്നിരിക്കുന്നു’ … എന്നാണ് ആര്യ കുറിച്ചത്. ഒരേപോലെയുള്ള വേഷത്തിലാണ് രണ്ടുപേരും എത്തുന്നത്. സന്തൂർ മമ്മിയെന്ന് ആര്യയെ അഭിസംബോധന ചെയ്താണ് പലരുടെയും കമന്റുകൾ.

ടെലിവിഷനൊപ്പം നിരവധി സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ജോഷി ചിത്രം ലൈലാ ഓ ലൈലായില്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചുകൊണ്ടാണ് ആദ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് കുഞ്ഞിരാമായണം, പ്രേതം, തോപ്പില്‍ ജോപ്പന്‍, ഹണീ ബീ 2, ഗാനഗന്ധര്‍വ്വന്‍, മേപ്പടിയാന്‍, എന്താടാ സജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

https://www.instagram.com/p/C0iR3yLxkFN/?utm_source=ig_embed&ig_rid=51c52678-30c5-4263-bf82-3657c2cb4e2a

ബഡായി ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് പരിപാടിയിലൂടെയാണ് ആര്യയെ മലയാളികള്‍ അടുത്തറിയുന്നത്. മലയാളത്തിലെ ഐക്കോണിക് പരിപാടികൡലൊന്നായി ബഡായി ബംഗ്ലാവ് മാറിയപ്പോള്‍ ആര്യയുടേയും രമേശ് പിഷാരടിയുടേയും ജോഡിയും സൂപ്പര്‍ ഹിറ്റായി മാറി. ഇന്നും ആര്യയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക ബഡായി ബംഗ്ലാവായിരിക്കും.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആര്യ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും വിശേഷങ്ങളുമൊക്കെ ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അടുത്തിടെ മറുപടി നല്‍കിയിരുന്നു ആര്യ. ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്റ് എയിലൂടെയാണ് ആര്യ മറുപടി നല്‍കിയത്.

ബിഗ് ബോസിലേക്ക് പോകാന്‍ വീണ്ടുമൊരു അവസരം ലഭിച്ചാല്‍ കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു മത്സരാര്‍ത്ഥി ആരായിരിക്കുമെന്നായിരുന്നു ഒരു ചോദ്യം. ആര്‍ജെ രഘു എന്നാണ് ഇതിന് ആര്യ നല്‍കിയ മറുപടി. കാരണം ഗെയിമിനേക്കാള്‍ അത്യാവശ്യം മനസമാധാനം ആണ്. അതിനാല്‍ അവനൊപ്പമിരിക്കുന്നതാണ് നല്ലതെന്നാണ് ആര്യ പറയുന്നത്. വിഷാദത്തെ എങ്ങനെ മറികടക്കാം എന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്.

”സമയമെടുക്കുക. എല്ലാം എടുത്ത് പുറത്തിടണം. കരയണമെങ്കില്‍ കരയുക. സംസാരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ സംസാരിക്കുക. സംഭവിച്ചതെല്ലാം നല്ലതിനാണെന്നും ഒരു ജീവിതം മുഴുവന്‍ മുന്നിലുണ്ടെന്നും ഓര്‍ക്കുക. എല്ലാം ഉപേക്ഷിച്ച് കരുത്തോടെ തിരിച്ചു വരിക. വീഴ്ചയില്‍ നിന്നും സ്വയം ഉയര്‍ത്തിക്കൊണ്ടു വരിക. ഇത് നിങ്ങളുടെ ജീവിതമാണ്. ജീവിക്കുക മാത്രമാണ് ചോയ്‌സ്. അതിനാല്‍ എന്നും പുഞ്ചിരിയോടെ ഓര്‍ക്കാന്‍ സാധിക്കുന്നൊരു ജീവിതമാണെന്ന് ഉറപ്പ് വരുത്തുക. കുറ്റബോധങ്ങള്‍ വേണ്ടതില്ല. അതൊരു പാഠമായിരുന്നു. അത്രമാത്രം” എന്നാണ് ആര്യ പറഞ്ഞത്.

കാഞ്ചീവരം കഴിഞ്ഞാല്‍ സഫലമായ സ്വപ്‌നം എന്താണെന്നാണ് മറ്റൊരാള്‍ ചോദിച്ചത്. എന്റെ സഹോദരിയുടെ വിവാഹമെന്നാണ് അതിന് ആര്യ നല്‍കിയ മറുപടി. കേരളത്തിലാണോ വിദേശത്താണോ സെറ്റില്‍ ആകാന്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ ആര്യ നല്‍കിയ മറുപടി ദുബായില്‍ സെറ്റില്‍ ആകാനാണ് ഇഷ്ടമെന്നാണ്. പക്ഷെ ഇപ്പോഴല്ല, വിരമിച്ച ശേഷമാണെന്നും താരം പറഞ്ഞു. വര്‍ക്കൗട്ട് ചെയ്യുന്നത് വലിയൊരു മാറ്റമുണ്ടാക്കിയോ? എന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്.

വളരെ പതുക്കെയും സ്ഥായിയായിട്ടുമുള്ള പ്രോസസാണ്. എന്ത് സംഭവിച്ചാലും കണ്‍സിസ്റ്റ് ആയിരിക്കണം. പതുക്കെ മാറ്റം കാണാന്‍ സാധിക്കും. വലിയ മാറ്റം കാണാനുള്ള സമയം ആയിട്ടില്ല എനിക്ക്. പക്ഷെ ഇപ്പോള്‍ തന്നെ കുറേക്കൂടി കംഫര്‍ട്ടബിളും മെച്ചപ്പെട്ടതുമായി തോന്നുന്നുണ്ടെന്നാണ് ആര്യ പറയുന്നത്. അതേസമയം, രമേശ് പിഷാരടിയുമായി ഇപ്പോള്‍ കോണ്ടാകട് ഉണ്ടോ? എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. തീര്‍ച്ചയായും ഉണ്ട്. ഈ ബന്ധം ഇല്ലാതാക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്നാണ് ആര്യ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button