25.5 C
Kottayam
Friday, June 5, 2026

കെജ്‌രിവാൾ നാളെ ഇ.ഡിക്ക് മുന്നിൽ; പിണറായി വിജയനെയും കേന്ദ്രം ലക്ഷ്യമിടുമെന്ന് ആം ആദ്മി പാർട്ടി

Must read

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ചോദ്യംചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് ആം ആദ്മി പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാകില്ലെന്ന് അറിയാവുന്നതിനാല്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് എ.എ.പി നേതാവും ഡല്‍ഹി മന്ത്രിയുമായ അതീഷി ആരോപിച്ചു. ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ട് ബി.ജെ.പി. രാഷ്ട്രീയവേട്ട നടത്തുകയാണെന്ന് അതീഷി പറഞ്ഞു.

‘കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മറ്റു പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും നേതാക്കളെയും ലക്ഷ്യമിടും. ഝാര്‍ഖണ്ഡില്‍ തോല്‍പ്പിക്കാനാകാത്തതിനാല്‍ അടുത്ത ലക്ഷ്യം ജെ.എം.എം. നേതാവും അവിടെ മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറനാകും. ബിഹാറില്‍ മഹാസഖ്യം പൊളിക്കാനാകാത്തതിനാല്‍ തേജസ്വി യാദവിനെ ഉന്നമിടും. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ലക്ഷ്യമാക്കും’, അതീഷി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുന്നതിനാല്‍ തങ്ങളുടെ നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടക്കുകയാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

‘ഇന്ത്യ’ പ്രതിപക്ഷ മുന്നണിയിലെ എല്ലാ ശക്തികളെയും കേന്ദ്ര ഏജന്‍സികളുടെ കള്ളക്കേസില്‍ കുടുക്കിയേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു. അതേസമയം, സ്വന്തം പാപങ്ങളാല്‍ കെജ്‌രിവാള്‍ തന്നെയാണ് എ.എ.പിയെ ഇല്ലാതാക്കുന്നതെന്ന് ബി.ജെ.പി. പരിഹസിച്ചു. ഡല്‍ഹിയിലെ മുക്കിലും മൂലയിലും മദ്യശാലകള്‍ തുറന്നപ്പോള്‍ ജീവിതം തകര്‍ന്ന സ്ത്രീകളുടെ ശാപമാണ് കെജ്‌രിവാള്‍ അനുഭവിക്കുന്നതെന്ന് ബി.ജെ.പി. എം.പി. മനോജ് തിവാരി കുറ്റപ്പെടുത്തി. അഴിമതിക്കെതിരേ പറഞ്ഞ് അധികാരത്തില്‍ വന്നശേഷം കെജ്‌രിവാള്‍ അഴിമതിക്കേസില്‍പ്പെട്ടിരിക്കുകയാണെന്നും മനോജ് തിവാരി ആരോപിച്ചു.

മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യാഴാഴ്ച ഹാജരാകാനാണ് കെജ്‌രിവാളിനോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യമായാണ് ഇ.ഡി. ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. ഇതേ കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ സി.ബി.ഐ. അദ്ദേഹത്തെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങ്ങും മദ്യനയ കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week