25.5 C
Kottayam
Friday, June 5, 2026

അധ്യാപകരെ അകത്താക്കി സ്‌കൂള്‍ ഗേറ്റ് പൂട്ടി; രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍; അസഭ്യം പറഞ്ഞെന്നും പരാതി; ജോലിസമയം കഴിഞ്ഞിട്ടും തുറക്കാതിരുന്നതോടെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ അരുവിക്കരയില്‍ നടന്നത്

Must read

തിരുവനന്തപുരം: പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്‌കൂളിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടി സമരാനുകൂലികള്‍. അരുവിക്കര എല്‍പിസ്‌കൂളില്‍ ജോലിക്കെത്തിയ അഞ്ച് അധ്യാപകരെയാണ് സ്‌കൂള്‍ മതില്‍ക്കെട്ടിന് ഉള്ളിലാക്കി ഗേറ്റ് പൂട്ടിയത്. ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനല്‍കാതിരുന്നതോടെ പോലീസ് എത്തി പൂട്ടുതകര്‍ത്ത് അധ്യാപകരെ പുറത്തിറക്കുകയായിരുന്നു.

രാവിലെ ജോലിക്കെത്തിയ അധ്യാപകര്‍ ഇടയ്ക്ക് ഇറങ്ങിപ്പോകാതിരിക്കാനാണ് ഗേറ്റ് പൂട്ടിയിട്ടതെന്നാണ് സമരക്കാര്‍ പറയുന്നത്. പൊലീസ് എത്തിയപ്പോഴും വൈകിട്ട് 3.30 വരെയാണ് ഡ്യൂട്ടി സമയമെന്നും അതു കഴിയുമ്പോള്‍ തുറന്നുവിടാമെന്നും സമരക്കാര്‍ പറഞ്ഞു. ഇതോടെ പൊലീസ് മടങ്ങിപ്പോയി.

- Advertisement -

- Advertisement -

വൈകിട്ട് മൂന്നര കഴിഞ്ഞും ഗേറ്റ് തുറക്കാതെ വന്നതോടെ സിഐ മുരളീകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി. എന്നാല്‍ രാത്രി 12 മണിവരെ ഗേറ്റ് തുറക്കാനാവില്ലെന്ന നിലപാടാണ് സമരക്കാര്‍ സ്വീകരിച്ചത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് സിഐ പറഞ്ഞു. നിങ്ങള്‍ക്ക് സമരം ചെയ്യാന്‍ അധികാരമുള്ളതു പോലെ അവര്‍ക്കു ജോലി ചെയ്യാനുള്ള അധികാരമുണ്ടെന്നു സിഐ പറഞ്ഞു. സമരക്കാര്‍ വഴങ്ങാതിരുന്നതോടെ സിഐ മുരളീകൃഷ്ണന്‍ ജീപ്പില്‍നിന്ന് ടയര്‍ മാറുന്ന ഉപകരണം എടുത്തുകൊണ്ടുവന്ന് ഗേറ്റിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.

- Advertisement -

പണിമുടക്ക് ദിനത്തില്‍ അധ്യാപകര്‍ ജോലിക്കെത്തിയതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയത്. താക്കോലുമായി സമരക്കാര്‍ പോകുകയും ചെയ്തു. ഡ്യൂട്ടിസമയം കഴിഞ്ഞ് ഗേറ്റ് തുറക്കാം എന്നായിരുന്നു സമരക്കാരുടെ നിലപാട്. എന്നാല്‍, സ്‌കൂളിന്റെ പ്രവര്‍ത്തനസമയമായ 3.30 കഴിഞ്ഞിട്ടും ഗേറ്റ് തുറന്നുനല്‍കാതിരുന്നതോടെയാണ് അരുവിക്കര സി.ഐ യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പൂട്ട് തല്ലി തകര്‍ത്ത് അധ്യാപകരെ പുറത്തിറക്കിയത്.

അരുവിക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പ്രവര്‍ത്തകര്‍ ഗേറ്റ് പൂട്ടിയിരുന്നു. 10 വനിതാ അധ്യാപകരും ഒരു പുരുഷ അധ്യാപകനും സ്‌കൂളില്‍ ഉണ്ടായിരുന്നു. എല്‍പി സ്‌കൂളില്‍ സിഐ ഗേറ്റ് പൊളിച്ചതിന് പിന്നാലെ സമരക്കാര്‍ ഇവിടെയെത്തി വൈകുന്നേരത്തോടെ ഗേറ്റ് തുറന്നുനല്‍കി.

ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന് മര്‍ദ്ദനമേറ്റിരുന്നു. ഇവിടെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പകുതി ജീവനക്കാര്‍ ജോലിക്കു ഹാജരായി. ആറ്റിങ്ങല്‍ താലൂക്ക് ഓഫിസില്‍ ജോലിക്കെത്തിയ ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ സമരക്കാര്‍ ശ്രമിച്ചിരുന്നു. എന്‍ജിഒ അസോസിയേഷന്‍ അംഗമായ ജീവനക്കാരനാണ് ജോലിക്കെത്തിയത്. സമരക്കാരും മറ്റു ജീവനക്കാരും തമ്മില്‍ ഓഫിസില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week