കൊച്ചി: ഉഷ ജോസഫ് കുട്ടിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത കത്രിക ഒടിഞ്ഞ നിലയില്‍. രണ്ട് ഭാഗങ്ങളായാണ് കത്രിക കണ്ടെടുത്തത്. ഉഷയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രികയുടെ ചിത്രം പുറത്തുവന്നു. കത്രികയുടെ അഗ്ര ഭാഗം ഒടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. കത്രിക കോടതിയില്‍ ഹാജരാക്കും. ഉഷയുടെ വയറ്റില്‍ നിന്ന് കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയിലാണ് പൂര്‍ത്തിയായത്.
സംഭവത്തില്‍ കേസെടുത്തതിനാല്‍ രണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയുടെ സമയത്ത് ഉണ്ടായിരുന്നത്. വയറ്റില്‍നിന്ന് പുറത്തെടുത്ത കത്രിക നിലവില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ തൊണ്ടിമുതലാണ്. അതിനാല്‍തന്നെ ഇത് ഇന്നുതന്നെ കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
അഞ്ചുവര്‍ഷം മുന്‍പാണ് ഉഷ ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇതിനുശേഷമാണ് ഉഷയ്ക്ക് ശാരീരികപ്രശ്‌നങ്ങളുണ്ടായത്. പല ചികിത്സകളും പരിശോധനകളും നടത്തിയെങ്കിലും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ബുധനാഴ്ച ആലപ്പുഴയിലെ യൂറോളജി വിദഗ്ധന്റെ നിര്‍ദേശപ്രകാരം എക്സ്-റേ എടുത്തപ്പോഴാണ് വയറ്റില്‍ കത്രികയുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഒരു ഡോക്ടറെ കണ്ടു. വിവരം പുറത്തു പറയരുതെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞതായും ഉഷയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീളത്തിലുള്ള അറ്റം വളഞ്ഞ കത്രികയാണ് (ആര്‍ട്ടെറി ഫോര്‍സെപ്സ്) ഉഷയുടെ വയറ്റിലുണ്ടായിരുന്നത്.സംഭവത്തില്‍ ആരോഗ്യവകുപ്പ് നടപടിയെടുത്തുവരികയാണ്. ഉഷയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ഡോ. ഷാഹിദയെയും നഴ്‌സിംഗ് ഓഫീസര്‍ പി.എസ് ധന്യയെയും സസ്പെന്‍ഡ് ചെയ്തു. ഡോ. ഷാഹിദ തിരുവനന്തപുരം എസ്എടിയില്‍ അസോസിയേറ്റ് പ്രൊഫസറാണ്. ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക വിരമിച്ചതിനാല്‍ എന്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഡോ.ലളിതാംബികയും നഴ്‌സും ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നാരോപിച്ച് ഉഷയുടെ ഭര്‍ത്താവ് അമ്പലപ്പുഴ സിഐയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം ഡോക്ടര്‍മാര്‍ കൈമാറിയെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. ആര്‍ട്ടറി ഫോര്‍സെപ്‌സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് ഉഷയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2021ലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകാരന്‍ മാത്രമാണ് കേസിലെ പ്രതി. ചികിത്സ പിഴവ് ഉണ്ടായ തീയതി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയതില്‍ പൊലീസിന് ഗുരുതര പിഴവുമുണ്ടായി.
മനുഷ്യജീവനും വ്യക്തിസുരക്ഷിതത്വത്തിനും അപകടകാരമാം വിധം പ്രവര്‍ത്തിച്ചു എന്നാണ് ഡോ. ലളിതാംബിക കരുണാകാരനെതിരായ എഫ്‌ഐആര്‍. ഉഷയുടെ ഭര്‍ത്താവ് ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാളെ മാത്രം പ്രതി ചേര്‍ത്തുള്ള എഫ്‌ഐആര്‍. പരാതിയില്‍ ഡോക്ടറുടെ അസിസ്റ്റന്റയിരുന്ന ആള്‍ക്കെതിരെയും ആരോപണമുണ്ടെങ്കിലും പ്രതി ചേര്‍ത്തില്ല. ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിത ജെ ആയിരുന്നു അസിസ്റ്റന്റ്. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. എഫ്‌ഐആറില്‍ സംഭവം നടന്ന തീയതി തെറ്റായി രേഖപ്പെടുത്തിയത് കോടതിയില്‍ തിരിച്ചടിയായേക്കും. 2021 മെയ് 5ന് പകരം 2026 മെയ് 5 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിപക്ഷ സമരാഭാസങ്ങൾ കൈയും കെട്ടി നോക്കിനിൽക്കില്ല-സിപിഎം
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിലുണ്ടായ ചികിത്സാപ്പിഴവിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് നേരെ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സിപിഎം. വീണ ജോർജിന്റെ വീട് ആക്രമിച്ചും പൊതുപരിപാടികൾ തടസപ്പെടുത്തിയും പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങളെ കയ്യുംകെട്ടി നോക്കി നിൽക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
‘മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകർത്ത് വീട്ടിൽ കയറി റീത്ത് വച്ചു. പൊലീസ് വാഹനം തകർത്തു, പൊലീസുകാരെ അക്രമിച്ചു. നാടാകെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.ഒരു മേഖലയിലും ജനകീയ പ്രതിഷേധമുയരാത്ത വിധത്തിൽ മുഴുവൻ ജനങ്ങളുടേയും ക്ഷേമവും നാടിന്റെ വികസനവും ഉറപ്പുവരുത്തിയ ഭരണമാണ് പത്ത് വർഷമായി കേരളം കാണുന്നത്. അതിൽ അസഹിഷ്ണുത പൂണ്ടവരാണ് അനാവശ്യ സമരങ്ങളിലേക്കും അതിക്രമങ്ങളിലേക്കും അതുവഴി കലാപത്തിലേക്കും നാടിനെ തള്ളിവിടാൻ ശ്രമിക്കുന്നത്.
ജനാധിപത്യപരമായ സമരങ്ങളോടോ പ്രതിഷേധങ്ങളോടോ ഒരു ഘട്ടത്തിലും അസഹിഷ്ണുതപൂണ്ട നിലപാട് സർക്കാരോ എൽഡിഎഫോ സ്വീകരിച്ചിട്ടില്ല. കടുത്ത സമരങ്ങളിലൂടെയും ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെയും വളർന്നു വന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. യുഡിഎഫ് ഭരണകാലത്തെ ആരോഗ്യ മേഖലയുടെ അവസ്ഥ മറന്ന ജനതയല്ല കേരളത്തിലുള്ളത്. ചികിത്സയോ മരുന്നോ ഇല്ലാതെ തെരുവ് നായകളുടെ വിശ്രമകേന്ദ്രങ്ങളായിരുന്നു പൊതുജനാരോഗ്യ കേന്ദ്രങ്ങൾ. അന്നൊക്കെ സിപിഎം അതിരൂക്ഷമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. എന്നാൽ, ഒരു മന്ത്രിയേയും വ്യക്തിപരമായി തിരിഞ്ഞ് ആക്രമിക്കാനോ വീട്ടിൽ റീത്ത് വയ്ക്കാനോ തയ്യാറായിട്ടില്ല. അത് ജനാധിപത്യ സമരമാർഗവുമല്ല.
കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര മികച്ച നിലയിലേക്ക് പൊതുജനാരോഗ്യ മേഖലയെ പടുത്തുയർത്തത് ഈ കാലയളവിലാണ്. രോഗികൾക്ക് ഒരു തടസവുമില്ലാതെ മികച്ച ചികിത്സയും മരുന്നും ആശുപത്രികളിൽ ലഭ്യമാണ്. അത്യന്താധുനിക സൗകര്യമുള്ള ആതുരാലയങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ കരൾ, ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നത്. ഇത്രയേറെ മെച്ചപ്പെട്ട സംവിധാനത്തിലേക്ക് സ്വാഭാവികമായും ലക്ഷക്കക്കണക്കിന് സാധാരണക്കാർ ചികിത്സ തേടിയെത്തും. അതിനിടയിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട പിഴവുകളോടും ഒരു വിട്ടുവീഴ്ചയും സർക്കാർ കാണിച്ചിട്ടില്ല.
അന്വേഷണം നടത്തി കർശന നടപടികളാണ് ഓരോ സംഭവത്തിലും എടുത്തിട്ടുള്ളത്. ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുള്ളത്ര പിഴവുകൾ പോലും സർജറികളിൽ കേരളത്തിൽ സംഭവിക്കുന്നില്ലെന്നതാണ് വസ്തുത. ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ മറച്ചുവച്ചും ചില സംഭവങ്ങളുടെ പേരിൽ ഈ മേഖലയെ ആകെ കരിവാരിത്തേച്ചുമുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. കനഗോലുവും കോൺഗ്രസും മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നുണയുദ്ധവും അതിന്മേലുള്ള അതിക്രമങ്ങളും കേരളത്തിൽ വിലപ്പോകുമെന്ന് കരുതരുത്.
എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ തന്നെ അടിയന്തിര ഇടപെടൽ സർക്കാരും ആരോഗ്യ വകുപ്പും പൊലീസും നടത്തുന്നുണ്ട്. അത്തരം സംഭവങ്ങളെ പെരുപ്പിച്ച് തെറ്റിദ്ധാരണ പരത്തി കലാപത്തിലേക്ക് തള്ളിവിടുന്നതിൽ ഒരു വിഭാഗം മാധ്യമങ്ങൾക്കും പങ്കുണ്ട്. അവർ നാടിനെ കുട്ടിച്ചോറാക്കുന്ന കുപ്രചാരണങ്ങളിൽ നിന്ന് പിന്മാറണം. സംസ്ഥാനത്തെ സമാധാനപൂർണമായ അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണം’ സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
The surgery to remove a surgical instrument lodged in the abdomen of Usha Joseph Kutty for the past 17 years was successfully completed at Amrita Hospital, Kochi, on Saturday, February 21, 2026. In a shocking revelation, the instrument—identified as an Artery Forceps—was found in a broken state, retrieved in two separate pieces. Images of the rusted and broken medical tool have since surfaced, confirming the severity of the long-term internal injury suffered by the patient.


