KeralaNews

അഭയകേന്ദ്രത്തിന്റെ പിരിവിനായി വീട്ടിലെത്തി, എട്ടു വയസുകാരിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞു; മണിക്കൂറുകള്‍ക്കകം പിടിയില്‍

ശാസ്താംകോട്ട: അഭയകേന്ദ്രത്തിന്റെ പിരിവിനായി വീട്ടിലെത്തി എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടികൂടി പോലീസ്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. അഭയകേന്ദ്രത്തിനു സഹായം അഭ്യര്‍ഥിച്ച് നോട്ടിസുമായി കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

ചവറ പടപ്പനാല്‍ മുള്ളിക്കാല വടക്ക് വാടകയ്ക്കു താമസിക്കുന്ന തേവലക്കര മൊട്ടയ്ക്കല്‍ മേക്കരവിള വീട്ടില്‍ അബ്ദുല്‍ വഹാബിനെ (52)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോയും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. മഴ കാരണം പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന വഹാബ് കയ്യില്‍ കരുതിയിരുന്ന പൊതിച്ചോറ് അവിടെ ഇരുന്നു കഴിച്ചു. പിന്നാലെ ടിവി കാണാന്‍ എന്ന പേരില്‍ അകത്തുകയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിക്കൊപ്പം ഇളയ സഹോദരനും ഇവരുടെ പിതാവും ആ സമയം വീട്ടിലുണ്ടായിരുന്നു. മരുന്ന് കഴിച്ച് പിതാവ് മയങ്ങിയ സാഹചര്യം മുതലെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് കുട്ടിയെ സന്ധ്യയോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രിയോടെ ഡോക്ടര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് എസ് എച്ച് ഒ അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. അഭയകേന്ദ്രത്തിലെ നോട്ടീസ് ഇവരുടെ വീട്ടില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button