പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്രസയ്ക്കുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു, വീഡിയോ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; മൗലവി ഹസന്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍

ലക്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മദ്രസയ്ക്കുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗുരുഗ്രാമില്‍ പുന്‍ഹാനയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളെയാണ് പ്രതികള്‍ പീഡിപ്പിച്ചത്.

മദ്രസയിലേക്ക് മതപഠനത്തിന് പോയ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പകര്‍ത്തി കുട്ടുകളുടെ മാതാപിതാക്കള്‍ക്ക് അയച്ച് കൊടുക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. 10 ലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്.

പറഞ്ഞ സമയത്ത് കുടുംബത്തിന് പണം നല്‍കാനാവാതെ വന്നതോടെ കുട്ടികളുടെ വീഡിയോ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ ഗുരുഗ്രാം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മൗലവി മുഹമ്മദ് ഹസന്‍, ജാഹുല്‍ഹക്ക്, ഫക്രുദ്ദീന്‍, മുസ്താഖ്, യൂനുസ്, മുസ്തഫ, തയ്യബ്, വാരിസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികള്‍ മദ്രസയിലേക്ക് പോകുമ്‌ബോള്‍ തയ്യബും വാരിസും അവിടെ എത്താറുണ്ടെന്നും തുടര്‍ന്ന് കുട്ടികളെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ വീഡിയോ ചിത്രീകരിച്ച ഇവര്‍ അത് പുറത്ത് വിടുമെന്ന് പറഞ്ഞാണ് കുട്ടികളെ ഭീഷണിപ്പെടുത്തിയതും പീഡനത്തിന് ഇരയാക്കിയതും. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News