KeralaNews

വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റ്: പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്കു മാറ്റി.

ഇന്നലെ എറണാകുളത്തുവച്ച് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസ് അറസ്റ്റു രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതി ജോര്‍ജിനെ റിമാന്‍ഡു ചെയ്തു. ഇതിനിടെ, മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ ഇന്നലെ രാത്രിതന്നെ പി.സി.ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു.ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹര്‍ജി ഇന്നു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.

വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന് ജാമ്യം ലഭിക്കാതിരിക്കാന്‍ കരുതലോടെയായിരുന്നു പൊലീസ് നീക്കം.നാടകീയത നിറഞ്ഞ നീക്കങ്ങള്‍ക്കൊടുവിലാണ് പി സി ജോര്‍ജ്ജിനെ ഇന്ന് രാവിലെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ബിജെപി പ്രവര്‍ത്തകരുടോയോ മറ്റ് സംഘടനകളുടെയോ പ്രതിഷേധവും കാര്യമായി ഉണ്ടായില്ല.

ഈ മാസം ഒന്നിന് മതവിദ്വേഷ പ്രസംഗത്തിന് ഫോര്‍ട്ട് പൊലീസ് രജിസ്‌ററര്‍ ചെയ്ത കേസില്‍ ഈരാറ്റുപേട്ടയില്‍ നിന്നും അറസ്റ്റ് ചെയ്ത പി.സി.ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് വന്‍ തിരിച്ചടിയായിരുന്നു. അറസ്റ്റിലും തുടര്‍ നടപടികളുമുണ്ടായ ജാഗ്രതക്കുറവിനെ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി വിളിച്ച് ശാസിച്ചു. ആദ്യം സംഭവിച്ച തെറ്റ് തിരുത്താനുള്ള പൊലീസിനുളള അവസരമായിരുന്നു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റെ ജാമ്യം നിഷേധിച്ചുള്ള ഉത്തരവ്.

ഇന്നലെ രാത്രി 12.30ന് പി.സി.ജോര്‍ജ്ജിനെ എ.ആര്‍.ക്യാമ്പിലെത്തിച്ചതു മുതല്‍ പൊലീസ് നീക്കങ്ങള്‍ തികച്ചു നാടകീയമായിരുന്നു. എത്ര വൈകിയാലും ഇന്നലെ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശം കമ്മീഷണര്‍ നല്‍കി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. പക്ഷെ രാത്രി വൈകി ഹാജരാക്കുമ്പോള്‍ ആരോഗ്യാകാരണങ്ങള്‍ ചൂണ്ടികാട്ടി ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ ഉന്നയിക്കാനിടയുള്ളതിനാല്‍ രണ്ടു മണിക്കു ശേഷം പൊലീസ് ചുവടുമാറ്റി. ആശുപത്രിവാസത്തിന് പൊലീസ് വഴിയൊരുക്കിയെന്ന ആക്ഷേപം മറികടക്കാനായിരുന്നു പൊലീസിന്റെ നീക്കം.

റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കി രണ്ടുപ്രാവശ്യം അന്വേഷ ഉദ്യോഗസ്ഥനായ ഫോര്‍ട്ട് അസിസ്റ്റ് കമ്മീഷണര്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തി. ആദ്യ അറസ്റ്റില്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി പൊലീസ് കൃത്യമായ ആശവിനിമയം നടത്താത്തത് വിവാദമായിരുന്നു. രാവിലെ ഏഴു മണിക്കു ശേഷം പി.സി.ജോര്‍ജ്ജുമായി പൊലീസ് വാഹനം എ.ആര്‍.ക്യാമ്പില്‍ നിന്നും പുറത്തേക്ക്. പിന്തുണ അറിയിച്ച് നാല് ബിജെപി പ്രവത്തകരുടെ മുദ്രാവാക്യം വിളി. വൈദ്യപരിശോധിക്കെത്തിച്ചപ്പോഴും പൂവിതറി അഭിവാദ്യങ്ങള്‍.

കാര്യമായ പ്രതിഷേധനങ്ങളൊന്നുമില്ലതെ ജോര്‍ജ്ജിനെ കോടതിയില്‍ ഹാജരാക്കി. നിരന്തരമായ പ്രസ്താവനക്കു പിന്നില്‍ ഗൂഡാലോചനയുള്ളതിനാല്‍ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും പൊലീസ് നല്‍കി. ജോര്‍ജ്ജിന്റെ ജാമ്യം എങ്ങനെയും തടയുകയായിരുന്നു ലക്ഷ്യം.

ഒടുവില്‍ പ്രതിഷേധനങ്ങളൊന്നുമില്ലാത്ത വഴിയിലൂടെ റിമാന്‍ഡ് ചെയ്ത ജോര്‍ജ്ജ് തിരുവനന്തപുരം ജില്ല ജയിലേക്ക്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് തുടര്‍ച്ചയായി മതവിദ്വേഷ പരമാര്‍ശം നടത്തിയ പി.സി.ജോര്‍ജ്ജ് 584 റിമാന്‍ഡ് തടവുകാരനായി അങ്ങനെ ജില്ലാ ജയിലിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button