28.8 C
Kottayam
Tuesday, October 22, 2024

കൊലപാതക ശ്രമത്തിന് കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍

Must read

ഭോപ്പാല്‍: കൊലപാതക ശ്രമത്തിന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മകന്‍ പ്രബല്‍ പട്ടേല്‍ ഉള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍. പ്രബലിന്റെ ബന്ധുവും കേസിലെ മറ്റൊരു പ്രതിയുമായ മോനു പട്ടേല്‍ ഒളിവിലാണ്. മുന്‍ മന്ത്രി കൂടിയായ ബിജെപി എംഎല്‍എ ജലം സിംഗ് പട്ടേലിന്റെ മകനാണ് മോനു.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രണ്ട് യുവാക്കളുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പ്രബലും മോനുവുമാണ് ആദ്യം ആക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ഇവര്‍ ഇവരെ സമീപത്തുള്ള വീട്ടിലെത്തിച്ചു. അക്രമികളില്‍ നിന്നകന്ന ഒരു മുന്‍ സുഹൃത്തിന്റെ വീടായിരുന്നു ഇത്. ഇവിടെയെത്തി ആ യുവാവിനെയും വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കാന്‍ തുടങ്ങി. മകനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ പിതാവിനും ക്രൂരമായി മര്‍ദ്ദനമേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. ആക്രമണത്തിനിടെ പ്രബല്‍ വെടിയുതിര്‍ത്തതായും വിവരം ലഭിക്കുന്നുണ്ട്.

പരിക്കേറ്റ നാലോളം പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്. കൊലപാതക ശ്രമം, സംഘര്‍ഷം സൃഷ്ടിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുപത് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭാര്യ പെണ്ണല്ലെന്ന് തോന്നുന്നു,പരിശോധിച്ച് ഉറപ്പാക്കി തരണം; ഹൈക്കോടതിയെ സമീപിച്ച് യുവാവ്

ന്യൂഡൽഹി: സർക്കാർ ആശുപത്രിയിൽ വച്ച് ഭാര്യയുടെ ലിംഗപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് യുവാവ്. തന്റെ ഭാര്യ ട്രാൻസ്‌ജെൻഡർ ആണെന്നാണ് ഇയാൾ അവകാശപ്പെടുന്നത് വിവാഹത്തിന് മുൻപ് താൻ ട്രാൻസ് ജെൻഡറാണെന്ന കാര്യം...

പോലീസിറക്കിയില്ല ! പി. പി ദിവ്യക്കെതിരെ ‘ലുക്ക്ഔട്ട് നോട്ടീസ്’ ഇറക്കി യൂത്ത് കോൺഗ്രസ്; സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്  ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്....

പാർട്ടി ഓഫീസിൽവെച്ച് ലോക്കല്‍സെക്രട്ടറി കടന്നുപിടിച്ചു, പരാതി നല്‍കി , നീതി കിട്ടിയില്ലെന്ന് അതിജീവിത

ആലപ്പുഴ പുന്നമട ലോക്കൽ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ ഇരയുടെ മൊഴി പുറത്ത്. പാർട്ടി ഓഫീസിൽവെച്ച് ശരീരത്തിൽ കടന്നുപിടിച്ചു.ലോക്കൽ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയിൽ പരാതി നൽകിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയിൽ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ...

മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക? മറ്റ് മതങ്ങൾക്ക് വിലക്ക് ബാധകമാണോ? ആഞ്ഞടിച്ച് സുപ്രീം കോടതി

ന്യൂ ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. 'ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക' എന്നതാണ് മതേതരത്വമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ...

കേരളത്തിലെ ഭർത്താക്കന്മാരെ മൊട്ടയടിക്കാൻ ഭാര്യമാര്‍ നിർബന്ധിക്കുന്നു; കാരണമിതാണ്

കൊച്ചി:പൊതുവെ കേരളത്തിൽ ഡിമാൻഡ് ഇല്ലാത്ത ഒന്നാണ് കഷണ്ടി. അതുകൊണ്ട് തന്നെ കഷണ്ടിെയാളിപ്പിക്കാൻ വിഗ്ഗിനും കൃത്രിമ മുടിക്കുമെല്ലാം നല്ല ഡിമാൻഡ് ആണ്. എന്നാൽ, കഷണ്ടിയത്ര നിസാരമല്ല എന്ന തിരിച്ചറിവിലേക്ക് മലയാളികൾ എത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ...

Popular this week