ആലപ്പുഴ: ആലപ്പുഴ അരൂര്‍ സ്റ്റേഷനിലെ വനിത പൊലീസുദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചു. കഴിഞ്ഞ 12 നാണ് ഇവര്‍ അവസാനമായി ജോലിക്കെത്തിയത്. ഇവരുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കും രോഗബാധയുണ്ട്. അയല്‍വാസികള്‍ക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഇവരില്‍ നിന്നാണ് പൊലീസുകാരിക്കും രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.
അതേസമയം സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുകയാണ്. ഇന്ന് മാത്രം എട്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്ത് മൂന്നും മലപ്പുറം വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരത്ത് ചിറയില്‍കീഴ് സ്വദേശി രമാദേവി (68), പരവൂര്‍ സ്വാദേശി കമലമ്മ (76), പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരനായ കിളിമാനൂര്‍ സ്വദേശി മണികണ്ഠന്‍ (72) എന്നിവരാണ് മരിച്ചത്.
ഇവരെ കൂടാതെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട കോന്നി സ്വദേശിനി ഷബര്‍ബാന്‍(54), ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍, മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട് വാളാട് സ്വദേശി ആലി, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ മരിച്ചു. കണ്ണൂര്‍ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണന്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്.