സമയമാവുമ്പോൾ പ്രിയന്‍ തന്നെ എല്ലാം പറയും; കല്യാണിയേയും പ്രണവിനെയും കുറിച്ച് മോഹൻലാലിൻറെ മറുപടി
മലയാള സിനിമയിയിലും ജീവിതത്തിലും എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനും.ആ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് പ്രണവ് മോഹൻലാലും , കല്യാണി പ്രിയദർശനും. പ്രണവിനേയും കല്യാണിയേയും കുറിച്ച് പറയുന്ന മോഹന്‍ലാലിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
അടുത്തിടെയായിരുന്നു മോഹന്‍ലാലും പ്രണവിനേയും കല്യാണിയേയും കുറിച്ച് സംസാരിച്ചത്. ‘പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട് ഇരുവരും. സെല്‍ഫിയൊക്കെ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അതെങ്ങനെ പ്രണയമായി മാറുമെന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. സമയമാവുമ്പോൾ പ്രിയന്‍ തന്നെ എല്ലാം പറയും.
നല്ല സുഹൃത്തുക്കളായി നടക്കുന്നവരാണ് പ്രണവും കല്യാണിയും, അവരെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണ്.’ മോഹന്‍ലാല്‍ പറയുന്നു.