FeaturedHome-bannerNationalNews

സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണു; ഒരു പൈലറ്റ് മരിച്ചു

ന്യൂഡല്‍ഹി: സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീണു. ഒരു പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. സഹപൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ജെമൈതാങ് സര്‍ക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button