FeaturedKeralaNews

തിരുവഞ്ചൂരിന്റെ മകൻ്റെ യൂത്ത് കോൺഗ്രസ് പദവി നിയമനം മരവിപ്പിച്ചു

ന്യൂഡൽഹി:തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനുൾപ്പെടെ അഞ്ചുമലയാളികളെ യൂത്ത് കോൺഗ്രസ് ദേശീയ വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുൾപ്പെടെ 72 പേരെയാണ് ദേശീയ വക്താക്കളായി ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. എന്നാൽ, ചില പേരുകളിൽ ആശയക്കുഴപ്പം വന്നതിനാൽ തത്കാലം ഇത് മരവിപ്പിക്കുകയായിരുന്നുവെന്നും ശ്രീനിവാസ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂർ പ്രതിപക്ഷ നേതൃസ്ഥാനം, പുനഃസംഘടന എന്നിവയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽനിന്ന് അകന്നിരുന്നു.പാർട്ടി മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഹൈക്കമാൻഡിന്റെയും നേതൃത്വത്തിന്റെയും കൂടെ നിൽക്കണമെന്ന നിലപാടിലാണ് തിരുവഞ്ചൂർ ഇപ്പോൾ.

കൊടകര കുഴൽപ്പണക്കേസ് കത്തിനിൽക്കുന്നതിനിടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ അർജുൻ രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അർജുന് ഗുജറാത്തിൽ ബിസിനസ് ഉണ്ടെന്നും അവിടത്തെ മന്ത്രിമാരുമായി ചർച്ച നടത്തിയെന്നും സുരേന്ദ്രൻ ആരോപിക്കുകയുണ്ടായി. കാലം കരുതിവെച്ച പ്രതിഫലമാണ് ഇപ്പോൾ സുരേന്ദ്രന് ഉണ്ടായിരിക്കുന്നതെന്ന് അർജുൻ അന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുകയും ചെയ്തു.

കേന്ദ്രതലത്തിലൂടെ വന്ന് രാഷ്ട്രീയഭാവി തേടുന്ന നേതാക്കളുടെ മക്കളിൽ മൂന്നാമനാണ് അർജുൻ. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും ഡൽഹി വഴിയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്.

അതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ ഇളയ മകൻ അർജുൻ രാധാകൃഷ്ണൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായി നിയമിച്ചതിനെച്ചൊല്ലി സംഘടനയ്ക്കുള്ളിൽ കലാപക്കൊടി ഉയർന്നതായാണ് സൂചന.മക്കൾ രാഷ്ട്രീയത്തിനെതിരെ വലിയ പൊട്ടിത്തെറിയാണ് യൂത്ത് കോൺഗ്രസിൽ ഉണ്ടായത്.

മുതിർന്ന ഭാരവാഹികൾ പോലും രൂക്ഷ പ്രതികരണമാണ് ദേശീയ നേതൃത്വത്തിൻറെ നീക്കത്തിനെതിരെ നടത്തിയത്.പ്രതിഷേധം രൂക്ഷമായതോടെ കൂടി സംസ്ഥാന നേതൃത്വം തങ്ങളുടെ അറിവോടുകൂടി അല്ല ഈ തീരുമാനമെന്ന് വ്യക്തത വരുത്തി.എന്നാൽ ഇതുകൊണ്ടൊന്നും അണികളുടെ രോഷപ്രകടനം അവസാനിച്ചില്ല.

സംസ്ഥാന കോൺഗ്രസിന് ആകെ നാണക്കേട് ആകുന്ന രീതിയിൽ പരസ്യ പ്രതികരണങ്ങൾ ഉണ്ടാകും എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങിയത്.വിഷയം ഇത്രമാത്രം ഗൗരവമായതോടു കൂടി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് സ്ഥിതിഗതികൾ വിശദീകരിച്ചു.തുടർന്നാണ് ദേശീയ നേതൃത്വം അടിയന്തിരമായി നിയമനം മരവിപ്പിച്ചു കൊണ്ട് വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തു.

യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ വക്താവായ മനീഷ ചൗധരിയാണ് വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.ടൈപ്പ് ചെയ്തുള്ള പതിവിൽനിന്ന് വ്യത്യസ്തമായി സ്വന്തം കൈപ്പടയിൽ എഴുതിത്തയ്യാറാക്കിയ വാർത്താക്കുറിപ്പ് ആണ് പുറത്തുവന്നിരിക്കുന്നത്.ഇതിൽനിന്നുതന്നെ അടിയന്തരമായി പ്രതികരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന തിരിച്ചറിവ് ദേശീയ നേതൃത്വത്തിനും ഉണ്ടായി എന്ന് വേണം മനസ്സിലാക്കാൻ എന്ന് നേതാക്കൾ പ്രതികരിച്ചത്.

കേരളത്തിലുള്ള നിയമനങ്ങൾ മരവിച്ചിരിക്കുന്നു എന്നും, നേതൃത്വവുമായി ചർച്ച ചെയ്ത് പുതിയ നിയമനങ്ങൾ നടത്തുമെന്നും ആണ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button