30 C
Kottayam
Monday, November 25, 2024

അരിക്കൊമ്പൻ കേരള അതിർത്തിയിൽനിന്ന് എട്ട് കിലോമീറ്റർ അകലെ;ചിന്നകനാലിൽ മടങ്ങിയെത്തുമോ?

Must read

കുമളി: അരിക്കൊമ്പൻ ചിന്നകനാലിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്ക ശക്തമാകുന്നു. കുമളി ടൗൺ മേഖലയിൽ നിന്നും 8 കിലോമീറ്റർ മാത്രം അകലെയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ഇതുകൊണ്ടുതന്നെ ഇവിടെ നിന്നും അരിക്കൊമ്പൻ ചിന്നക്കനാൽ ഭാഗത്തേക്ക് എത്താനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. നേരത്തെ കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാത അരിക്കൊമ്പൻ മുറിച്ചു കടന്നിരുന്നു. ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലാണ് കൊമ്പൻ ഇപ്പോഴുള്ളത്. കാടിനുള്ളിൽ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്‍റെ ഭാഗമായാകാം കുമളി ഭാഗത്തേക്ക് എത്തിയതെന്നാണ് വനംവകുപ്പ് കണക്കു കൂട്ടുന്നത്.

കുമളി മേഖലയിൽ നിന്നും അധിക ദുരത്തല്ലാതെ തന്നെയാണ് അരിക്കൊമ്പൻ ഇപ്പോൾ ചുറ്റിക്കറങ്ങുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. ദിവസവും 10 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന അരിക്കൊമ്പൻ കുമളി ടൗണിലേക്ക് കയറിയാൽ വീണ്ടും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ഇവിടെ നിന്നും സഞ്ചരിച്ചാൽ അരിക്കൊമ്പന് ചിന്നക്കനാലിലെത്താനും വഴിയുണ്ട്. കമ്പംമേട്ട്, ബോഡിമേട്ട് വഴി മതികെട്ടാൻ ചോലയിലേക്ക് എത്താൻ കഴിയും. ഇവിടെ നിന്ന് താഴേക്ക് ഇറങ്ങിയാൽ ചിന്നക്കനാലായി. അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട് വനം വകുപ്പിനോടും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സംസ്ഥാനത്തെയും വനം വകുപ്പ് ഉദ്യോഗസ്ഥരും നിലവിൽ അരിക്കൊമ്പനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വെരി ഹൈ ഫ്രീക്വൻസി ആന്‍റിന ഉപയോഗിച്ചാണ് കാടിനുള്ളിൽ അരികൊമ്പനെ നിരീക്ഷിക്കുന്നത്.

അരിക്കൊമ്പൻ ഇന്നലെ പാതിരാത്രി കുമളിക്കടുത്തുള്ള ജാനവാസ മേഖലയിലെത്തിയിരുന്നു. ഗാന്ധി നഗർ, റോസാപ്പൂക്കണ്ടം എന്നിവിടങ്ങൾക്കടുത്താണ് അരിക്കൊമ്പൻ എത്തിയത്. ഉന്നത ഉദ്യോഗസ്‌ഥർ അടക്കം സ്‌ഥലത്തെത്തി ആകാശത്തേക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിനുള്ളിലേക്ക് തുരത്തുകയായിരുന്നു. അരിക്കൊമ്പന്‍റെ ഭീഷണിയടക്കം നിലനിൽക്കുന്നതിനാൽ തേക്കടിയിലേക്ക് വിനോദ സഞ്ചരികൾ ഉൾപ്പെടെ നടന്നു പോകുന്നതും വിറക് ശേഖരിക്കാൻ വനത്തിൽ കയറുന്നതും വനം വകുപ്പ് താത്കാലികമായി വിലക്കിയിട്ടുണ്ട്. അവസാന ലഭിച്ച സിഗ്നൽ ആനുസരിച്ച് മേദകാനത്തു നിന്നും തേക്കടി ഭാഗത്തെ വനത്തിലേക്കാണ് സഞ്ചരിക്കുന്നത്. തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ജി പി എസ് സിഗ്നലുകൾ പരിശോധിച്ചാണ് അരിക്കൊമ്പന്‍റെ സഞ്ചാരം നിരീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കൊല്ലത്ത് അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവതി കുളത്തിൽ ചാടി മരിച്ചു. കടയ്ക്കൽ ഗവണ്മെന്‍റ് യുപിഎസിലെ അധ്യാപികയായ ശ്രീജയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെ കാഞ്ഞിരത്തിൻമൂടുള്ള വീട്ടിൽ നിന്ന് യുവതി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കൾ നടത്തിയ...

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം: കരാര്‍ ഇല്ലെന്ന് മൊഴി; പോലീസ് രവി ഡിസിയുടെ മൊഴിയെടുത്തു

കൊച്ചി: ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്‍പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുൻ നിശ്ചയിച്ച പ്രകാരം രവി...

ബലാത്സം​ഗ കേസ്: ബാബുരാജ് 10 ദിവസത്തിനുള്ളിൽ കീഴടങ്ങണം; ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശം നൽകി. ജൂനിയർ ആർടിസ്റ്റാണ്...

മുഷ്താഖ് അലി: ത്രില്ലറില്‍ കേരളത്തെ കീഴടക്കി മഹാരാഷ്ട്ര! വിധി നിർണയിച്ച് അവസാനം ഓവർ

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം...

ബൈപ്പാസിൽ ബൈക്കുമായി ആറുവയസുകാരൻ; ബന്ധുവിന്റെ ലൈസൻസും രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് ആർടിഒ

തിരുവനന്തപുരം: തിരക്കേറിയ റോഡിൽ ബൈക്കോടിച്ച് ആറുവയസുകാരൻ. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം ആറുവയസുകാരനെ ബന്ധുവാണ് ബൈക്കോടിക്കാൻ...

Popular this week