28.4 C
Kottayam
Saturday, June 6, 2026

ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം

Must read

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിലെ ജോർജിന്റെ വീട്ടിലെ അടുക്കളയുടെ ഭാഗം ഇടിച്ച് തകർക്കുകയായിരുന്നു. തകര ഷീറ്റുകൾ താഴെ വീഴുന്ന ശബ്‌ദം കേട്ട് സമീപവാസികൾ എത്തിയാണ് കാട്ടാനയെ തുരത്തിയത്. ജോർജും കുടുംബവും ആശുപത്രി ആവശ്യങ്ങൾക്ക് പോയിരുന്നതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. കാട്ടാന ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അരിക്കൊമ്പനെ പിടിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം,​ അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പത്ത് ആദിവാസി കോളനികളിലായി 611 കുടുംബങ്ങളുള്ള പ്രദേശമാണ് പറമ്പിക്കുളം. പറമ്പിക്കുളം ആളിയാർ പ്രോജക്‌ട് കോളനികളും ഉണ്ട്. മൊത്തത്തിൽ മൂവായിരത്തിൽ അധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ വലിയ തരത്തിൽ കാട്ടാന ശല്യം ഉണ്ടെന്നും അതിനാൽ അരിക്കൊമ്പനെ എത്തിക്കുന്നത് ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നാണ് സമരക്കാർ പറയുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് നാട്ടുകാർ പറയുന്നത്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേയ്ക്ക് കൊണ്ടുവരരുതെന്നും നടപടി തടയണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കെ ബാബു എം എൽ എ കത്ത് നൽകിയിരിക്കുകയാണ്. ഇവിടെയും ജനങ്ങളുണ്ട്, പറമ്പിക്കുളത്തെ സമീപവാസികൾ ഭീതിയിലാണ്. ഇവിടെയും വീടുകളും സ്ഥാപനങ്ങളും ഉണ്ട്. അവയ്ക്കും സംരക്ഷണം വേണ്ടേയെന്നും എം എൽ എ കത്തിൽ ചോദിച്ചു.

പറമ്പിക്കുളത്തേയ്ക്ക് ആനയെ മാറ്റുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതി റിപ്പോർട്ടു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അരിക്കൊമ്പനെ പിടികൂടി ആനക്കൂട്ടിലടയ്ക്കുന്നതിനെതിരെയുള്ള ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഹർജി മേയ് 26ന് വീണ്ടും പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week