25.5 C
Kottayam
Friday, June 5, 2026

അരിക്കൊമ്പൻ അതിർത്തിയിലെ വനമേഖലയിൽ തന്നെ തുടരുന്നൂ, ചിന്നക്കനാലിലേക്ക് മടങ്ങാൻ സാധ്യത, തടയുമെന്ന് വനം വകുപ്പ്

Must read

ഇടുക്കി : അരിക്കൊമ്പൻ അതിർത്തിയിലെ വനമേഖലയിൽ തന്നെ തുടരുകയാണ്. ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ച അരിക്കൊമ്പൻ തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തി. മംഗളദേവി ഉത്സവം നടക്കുന്നതിനാൽ ഈ ഭാഗത്ത് കൂടുതൽ വനപാലകരെ നിയോഗിച്ചു. പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനം ഭാഗത്തു നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പൻ തിമിഴ് നാട്ടിലെ ശ്രീവെല്ലി പുത്തൂർ മേഖല കടുവ സങ്കേതത്തിലെത്തിയത്.

കേരളത്തിലെയും തമിഴ്നാട്ടിലെയും വനമേഖലയിൽ നിന്ന് വനംവകുപ്പിന് സിഗ്നലുകൾ ലഭിക്കുന്നുണ്ട്. പലഭാഗത്തായി സഞ്ചരിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. നിരീക്ഷണത്തിനായി നിയോഗിച്ച സംഘം മംഗളാദേവി ഭാഗത്തെ മലനിരകളിൽ അരിക്കൊമ്പനെ നേരിട്ട് കാണുകയും ചെയ്തു. വിഎച്ച്എഫ് ആൻറിനയുടെ സഹായത്തോടെയാണിത്.

ചിന്നക്കനാലിലേക്ക് തന്നെ അരിക്കൊമ്പൻ തിരികെയെത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. റേഡിയോ കോളർ കഴുത്തിലുളളതുകൊണ്ട് കൊമ്പന്‍റെ മടങ്ങി വരവ് തടയാനാകുമെന്ന് വനം വകുപ്പ് ഉറപ്പു പറയുന്നു. അതിർത്തി വനമേഖലയിൽ തന്നെ ചുറ്റിത്തിരിയുന്ന അരിക്കൊമ്പനെ സൂക്ഷ്മം നിരീക്ഷിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. അത് തമിഴ്നാട് വനം വകുപ്പാണ്.

കുമളി മുതൽ ശ്രീവല്ലിപൂത്തർവരെ 90 കിലോമീറ്ററോളം സംസ്ഥാന അതിർത്ത് വനപ്രദേശമാണ്. വനാതിർത്തിൽ നിന്നും അധികം അകലെയല്ലാതെ ഗ്രാമങ്ങളുമുണ്ട്. നിലവിൽ ആന നിലയുറപ്പിച്ചിരിക്കുന്ന വണ്ണാന്തുറ മേഖലയിൽ നിന്ന് തമിഴ് നാട്ടിലെ ജനവാസ മേഖലയിലേക്ക് കാട്ടാനകൾ എത്താറുണ്ട്.

- Advertisement -

മറുവശത്തേക്ക് സഞ്ചരിച്ച് ചിന്നക്കനാലിലേക്കെത്താനുള്ള സാധ്യത വനം വകുപ്പും തള്ളിക്കളയുന്നില്ല. നൂറ് കിലോമീറ്ററിലധികം വഴി കണ്ടുപിടിച്ചെത്താൻ കാലങ്ങളെടുക്കും. റേഡിയോ കോളർ കഴുത്തിലുള്ളതിനാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും ചിന്നക്കനാലിലേക്കുള്ള യാത്രയും തടയാനാകുമെന്നാണ് വനംവകുപ്പ് ഉറപ്പു നൽകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week