28.1 C
Kottayam
Sunday, June 7, 2026

അരിക്കൊമ്പന്‍ ആദ്യദൗത്യത്തിന് ചിലവ് 80 ലക്ഷം, നടന്നത് രണ്ട് മാസത്തെ പരിശ്രമം

Must read

ഇടുക്കി: തമിഴ്നാടിന്‍റെ അരിക്കൊമ്പന്‍ ദൗത്യം നാളെ അതിരാവിലെ തുടങ്ങും. കമ്പം ടൗണിലെ ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്. മേഘമല, വെള്ളമലയിലെ വരശ്നാട് താഴ്വരയിലേക്കാകും ആനയെ മാറ്റുക. 

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രിൽ മുപ്പതിന് പുലർച്ചെയാണ് മയക്കുവെടിവച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്. 80 ലക്ഷം രൂപ ചെലവാക്കി രണ്ട് മാസം നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. നൂറ്റിയൻപതിലധികം ആളുകളും നാല് കുങ്കിയാനകളും ഉൾപ്പെട്ട സംഘമാണ് ശ്രമകരമായ ദൗത്യം വിജയകരമായി അവസാനിപ്പിച്ചത്. അരിക്കൊമ്പനെ പിടികൂടിയ ദൗത്യത്തിന്‍റെ നാൾവഴികള്‍ നോക്കാം. 

ഫെബ്രുവരി 21

ശാന്തമ്പാറ, ചിന്നക്കനാൽ മേഖലകളെ വിറപ്പിക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിട്ടു.

- Advertisement -

മാർച്ച് 23

- Advertisement -

അരിക്കൊമ്പനെ പിടികൂടുന്നത് മാർച്ച് 29 വരെ ഹൈക്കോടതി വിലക്കി

മാർച്ച് 29

അരിക്കൊമ്പനെ പിടികൂടി ആനസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ച് കുങ്കിയാന ആക്കാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു.

- Advertisement -

ഏപ്രിൽ 5

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി പറമ്പിക്കുളത്തെ മുതുവരച്ചാൽ വനമേഖലയിൽ തുറന്നുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. പറമ്പിക്കുളം മേഖലയിൽ വൻ പ്രതിഷേധം.

ഏപ്രിൽ 12

പറമ്പിക്കുളത്തിന് പകരം യോജ്യമായ മറ്റൊരു സ്ഥലം നിർദേശിക്കാൻ ഹൈക്കോടതി സർക്കാരിന് ഉത്തരവ് നൽകി

ഏപ്രിൽ 17

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളി

ഏപ്രിൽ 19

പറമ്പിക്കുളത്തിന് പകരം സർക്കാർ നിർദേശിക്കുന്ന സ്ഥലം വിദഗ്ധ സമിതി അംഗീകരിച്ചാൽ മതിയെന്നും കോടതിയുടെ അടുത്ത ഉത്തരവിന് കാത്തിരിക്കേണ്ടെന്നും ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം രഹസ്യമാക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു.

ഏപ്രിൽ 27

മിഷൻ അരിക്കൊമ്പന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ നടത്തി. ദൗത്യസംഘം പൂർണ സജ്ജം.

ഏപ്രിൽ 28

150 അംഗ ദൗത്യസംഘത്തിന് പിടികൊടുക്കാതെ അരിക്കൊമ്പൻ, ദൗത്യം ആദ്യ ദിവസം വിജയം കണ്ടില്ല

ഏപ്രിൽ 29

മിഷൻ അരിക്കൊമ്പൻ വിജയം കണ്ടു. ഒറ്റയാനെ ദൗത്യസംഘം തളച്ചു.

ഏപ്രിൽ 30

പുലർച്ചെ നാലരയോടെ സീനിയർ ഓടയിൽ അരിക്കൊമ്പനെ തുറന്നുവിട്ടു 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week