24.5 C
Kottayam
Friday, June 5, 2026

ചീട്ടുകളിയേച്ചൊല്ലി തര്‍ക്കം:യുവാവിനെ കഴുത്തറത്തുകൊന്ന് ചെളിയില്‍ താഴ്ത്തി;സുഹൃത്തുക്കള്‍ അറസ്റ്റില്‍

Must read

കൊല്ലം: ചീട്ടുകളിയുടെ പണത്തെ ചൊല്ലി കൊല്ലം കണ്ണനല്ലൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ സുഹൃത്തായ പശ്ചിമ ബംഗാൾ സ്വദേശി അൽത്താഫ് മിയയെ കഴുത്തറുത്ത് കൊന്ന് ചെളിയിൽ താഴ്ത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

കഴിഞ്ഞ പതിനേഴിന് നടന്ന കൊലപാതകത്തിൽ അൻവർ മുഹമ്മദ്, ബികാസ് സെൻ എന്നിവരാണ് പിടിയിലായത്. കഴുത്തറുത്ത് കൊന്നശേഷം ചെളിയിൽ താഴ്ത്തിയ മൃതദേഹം രാത്രിയോടെ തന്നെ പുറത്തെടുത്തിരുന്നു.

ഈ മാസം പതിനേഴ് മുതലാണ് അൽത്താഫിനെ കാണാതായത്. കശുവണ്ടി ഫാക്‌ടറിയിലെ തൊഴിലാളികളാണ് ഇവർ. അൽത്താഫ് മിയയെ കാണാതായ വിവരം മറ്റ് തൊഴിലാളികൾ കശുവണ്ടി ഫാക്ടറിയുടെ ഉടമയെ അറിയിച്ചു. പിന്നീട് കണ്ണനല്ലൂർ പൊലീസിൽ പരാതിയും നൽകി.

ഫോണിൽ അവസാനം വിളിച്ചവരുടെ ലിസ്‌റ്റ് പരിശോധിച്ചപ്പോൾ സുഹ്യത്തുക്കളായ അൻവറിന്‍റെയും ബികാസിന്‍റെയും കോളുകൾ കണ്ടെത്തി ഇരുവരെയും പൊലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തി. ചീട്ടു കളിച്ചുള്ള പണം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം കുളപ്പാടം മുടിച്ചിറ ഭാഗത്ത് മൃതദേഹം ചെളിയിൽ താഴ്ത്തുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week