CrimeKeralaNews

ബാറില്‍ തർക്കം ; കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്നു,പ്രതി ഓടിരക്ഷപ്പെട്ടു

കണ്ണൂർ: വളപട്ടണം പോലീസ് സ്‌റ്റേഷൻ പരിധിയിലെ കാട്ടാമ്പളളി കൈരളി ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചിറക്കൽ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോൻ മുസ്തഫയുടെ മകൻ റിയാസ് (43) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. വാക്കുതർക്കത്തിനിടെ റിയാസിന് കത്തികൊണ്ടു വയറ്റിൽ ആഴത്തിലുളള കുത്തേൽക്കുകയായിരുന്നു. ബാർ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം പോലിസ് സ്ഥലത്തെത്തി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന റിയാസ് വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്.

വയറിനേറ്റ ആഴത്തിലുളള കുത്താണ് മരണകാരണമായത്. റിയാസിനെ കുത്തിപ്പരിക്കേൽപ്പിച്ച ജിം നിസാം എന്നയാൾ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. റിയാസിന്റെ മൃതദേഹം വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വളപട്ടണം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഒന്നരമാസം മുൻപ് കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ കിഴക്കെ കവാടത്തിൽ ചരക്കുലോറി ഡ്രൈവർ കേളകം മണത്തണ സ്വദേശി ജിന്റോ വെട്ടേറ്റു മരിച്ചിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുൻപേയാണ് മറ്റൊരു കൊലപാതകം കൂടി നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button