24.8 C
Kottayam
Friday, June 5, 2026
No menu items!

മെസ്സിക്ക് അർജന്റീനയുടെ ആദരം; 10-ാം നമ്പർ ജഴ്‌സി ഇനി ആർക്കും നൽകില്ല

Must read

ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പത്താംനമ്പര്‍ ജഴ്‌സി ഇനിയാര്‍ക്കും നല്‍കില്ലെന്ന തീരുമാനത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മെസ്സി വിരമിക്കുന്നതോടെ പത്താംനമ്പര്‍ ജഴ്‌സിയും അനശ്വരമാകും. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, ബോര്‍ഡ് പ്രസിഡന്റ് ക്ലൗഡിയോ ടാപിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മെസ്സി ദേശീയ ടീമില്‍നിന്ന് വിരമിക്കുന്നതോടെ, പത്താംനമ്പര്‍ ജഴ്‌സി മറ്റാര്‍ക്കും ഞങ്ങള്‍ നല്‍കില്ല. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം പത്താംനമ്പര്‍ ജഴ്‌സി പിന്‍വലിക്കും. ഇതാണ് അദ്ദേഹത്തിനുവേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം’-ക്ലൗഡിയോ പറഞ്ഞു.

അര്‍ജന്റീനയുടെതന്നെ മറ്റൊരു ഫുട്‌ബോള്‍ ഇതിഹാസമായിരുന്ന ഡീഗോ മാറഡോണയും രാജ്യത്തിനുവേണ്ടി പത്താംനമ്പര്‍ ജഴ്‌സി അണിഞ്ഞിരുന്നു. ഇത് പിന്‍വലിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ 2002-ല്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ വര്‍ഷത്തെ ലോകകപ്പില്‍ ഒന്നുമുതല്‍ 23 വരെയുള്ള എല്ലാ നമ്പറുകളും ധരിക്കണമെന്ന ഫിഫയുടെ നിയമം ജഴ്‌സി പിന്‍വലിക്കുന്നതിന് തടസ്സമായി.

അര്‍ജന്റീനക്ക് 2022-ല്‍ ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് മെസ്സി. ഖത്തറില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെയായിരുന്നു അര്‍ജന്റീനയുടെ ജയം. ലോകകപ്പ് കൂടാതെ കോപ്പ അമേരിക്ക, ഫൈനലിസിമ എന്നീ കിരീടങ്ങളും മെസ്സിക്കു കീഴില്‍ അര്‍ജന്റീന നേടിയിട്ടുണ്ട്. രാജ്യത്തിനായി 180 മത്സരങ്ങള്‍ കളിച്ച മെസ്സി, 106 ഗോളുകളാണ് നേടിയത്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week