25.5 C
Kottayam
Friday, June 5, 2026

ലയണല്‍ മെസ്സിയും അര്‍ജന്റീനയും ഒക്ടോബറില്‍ കേരളത്തിലെത്തും; കൊച്ചിയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍? കരാര്‍ ഒപ്പുവച്ച് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനും എച്ച്.എസ്.ബി.സിയും

Must read

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പ് സഫലമാകുന്നു. ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ടീമും ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ എത്തും. കൊച്ചിയില്‍ പ്രദര്‍ശന മത്സരത്തില്‍ ഇവര്‍ കളിക്കുമെന്ന് അര്‍ജന്റീന ടീമീന്റെ ഔദ്യോഗിക സ്‌പോണസര്‍മാരായ എച്ച്എസ്ബിസി അറിയിച്ചു. പതിനാല് വര്‍ഷത്തിനു ശേഷമാണ് മെസി വീണ്ടും ഇന്ത്യയിലെത്തുന്നത്.

എച്ച്എസ്ബിസി ഇന്ത്യ അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയി മാറിയതിന് പിന്നാലെയാണ് മെസിയുടെ വരവ് സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടായത്. അര്‍ജന്റീനയും മെസിയും ഒക്ടോബറില്‍ ഒരു പ്രദര്‍ശന മത്സരത്തിനായി രാജ്യത്ത് എത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ അറിയിച്ചു.

പതിനാല് വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ടീം ഇന്ത്യയിലേക്ക് എത്തുന്നത്. അര്‍ജന്റീന ടീമിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായ എച്ച്.എസ്.ബി.സി ഇന്ത്യയാണ് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് അറിയിച്ചത്. ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്.എസ്.ബി.സി പ്രസ്താവനയില്‍ പറയുന്നു.

ഇതിനായി അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനും എച്ച്.എസ്.ബി.സിയും തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഇന്ത്യയെ കൂടാതെ സിംഗപ്പൂരിലും ടീം സന്ദര്‍ശനം നടത്തുമെന്നാണ് സൂചന. 2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസ്സിയും സംഘവും ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തില്‍ 1-0ത്തിന് അര്‍ജന്റീന ജയിച്ചു.

- Advertisement -

ഇതിഹാസ ടീമായ അര്‍ജന്റീനയോട് ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എച്ച്.എസ്.ബി.സി ഇന്ത്യ തലവന്‍ സന്ദീപ് ബാത്ര പറഞ്ഞു. 2026 ലോകകപ്പ് വരെ അര്‍ജന്റീനയോട് ഒപ്പമുള്ള യാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -

ഇന്ത്യയിലും സിംഗപ്പൂരിലും പുതിയ അവസരങ്ങള്‍ തുറക്കുന്നതാണ് എച്ച്.എസ്.ബി.സിയുമായുള്ള കരാറെന്ന് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലൗഡിയോ ഫാബിയന്‍ താപിയ പറഞ്ഞു. അര്‍ജന്റീന ഫുട്ബാള്‍ ടീമിന്റെ പുതിയ പാര്‍ട്ണറായ എച്ച്.എസ്.ബി.സിയെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം അര്‍ജന്റീന ടീം കേരളം സന്ദര്‍ശിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍ അവകാശപ്പെട്ടിരുന്നു. കൊച്ചിയില്‍ രണ്ട് സൗഹൃദമത്സരങ്ങളില്‍ ടീം കളിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബറിലായിരിക്കും മെസിയുടെയും ടീമിന്റെ സന്ദര്‍ശനമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week