24.9 C
Kottayam
Wednesday, May 22, 2024

അര്‍ജന്‍റീനക്ക് വീണ്ടും തിരിച്ചടി; രണ്ട് താരങ്ങള്‍ കൂടി പരിക്കേറ്റ് പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

Must read

ദോഹ: ലോകകപ്പിനൊരുങ്ങുന്ന അർജന്‍റീനയ്ക്ക് വീണ്ടും തിരിച്ചടി. അര്‍ജന്‍റീനയുടെ നിക്കോളസ് ഗോണ്‍സാലസ്, ജോക്വിൻ കൊറേയ എന്നിവർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. പരിക്കിൽ നിന്ന് മുക്തരാകാത്തതാണ് ഇരുവരെയും 26 അംഗ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം. ഇന്‍റര്‍മിലാന്‍ താരമായ ജോക്വിന്‍ കൊറേയയക്ക് കാല്‍മുട്ടിനേറ്റ പരിക്കാണ് വില്ലനായത്.

ഇരുവർക്കും പകരം അത്‍ലറ്റികോ മാഡ്രിഡിന്‍റെ എയ്ഞ്ചൽ കൊറെയ, തിയാഗോ അൽമാഡ എന്നിവർ അര്‍ജന്‍റീനയുടെ 26 അംഗ ടീമിലെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡിനായി കളിക്കുന്ന കൗമാര താരം അലന്‍ജാന്‍ഡ്രോ ഗെര്‍ണാച്ചോ ടീമിലെത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അറ്റ്‌ലാന്‍റ യുണൈറ്റഡിന്‍റെ പരിചയ  സമ്പന്നനായ അറ്റാക്കിംഗ് മിഡ്‌ഫീല്‍ഡര്‍ തിയാഗോ അല്‍മാഡയെ ടീമിൽ ഉൾപ്പെടുത്താൻ പരിശീലകൻ ലിയോണൽ സ്കലോണി തീരുമാനിക്കുകയായിരുന്നു.

പ്രീമിയര്‍ ലീഗില്‍ ഈ മാസം 13ന് നടന്ന മത്സരത്തില്‍ ഫുല്‍ഹാമിമിനെതിരെ യുണൈറ്റഡിന്‍റെ വിജയഗോള്‍ നേടിയത് ഗെര്‍ണാച്ചോ ആയിരുന്നു. അര്‍ജന്‍റീനയുടെയും യുണൈറ്റഡിന്‍റെയും ഭാവി സൂപ്പര്‍താരമായാണ് ഗെര്‍ണാച്ചോ വിലയിരുത്തപ്പെടുന്നത്. ഈ സീസണില്‍ മാഞ്ചസ്റ്ററിനായി എട്ട് മത്സരങ്ങളില്‍ കളിച്ച ഗെര്‍ണാച്ചോ മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്.

മേജര്‍ സോക്കര്‍ ലീഗില്‍ അറ്റ്‌ലാന്‍റ യുണൈറ്റഡിനായി സീസണില്‍ മിന്നുന്ന ഫോമിലാണ് 21കാരനായ അല്‍മാഡ. ഈ സീസണില്‍ കളിച്ച 29 മത്സരങ്ങളില്‍  കളിച്ച അല്‍മാഡ ടീമിനായി ആറ് ഗോളുകളും 12  അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും അള്‍മാഡക്കായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ 27കാരനായ കൊറേയ സീസണില്‍ 21 മത്സരങ്ങളില്‍ നാലു ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷ കോപ അമേരിക്ക കിരീടം നേടിയ അര്‍ജന്‍റീന ടീമിലും കൊറേയ കളിച്ചിരുന്നു. ലോകകപ്പിന് മുമ്പ് യുഎഇക്കെതിരെ നടന്ന പരിശീലന മത്സരത്തിനുശേഷം ടീമില്‍ ഇനിയും മാറ്റം വരാമെന്ന് അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണി വ്യക്തമാക്കിയിരുന്നു.

ഗ്രൂപ്പ് സിയില്‍ 22ന് സൗദി അറേബ്യക്കെതിരെ ആണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. 26ന് മെക്സിക്കോയെയും 30ന് പോളണ്ടിനെയും അര്‍ജന്‍റീന നേരിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week