24.8 C
Kottayam
Friday, June 5, 2026
No menu items!

അനുപമ പരമേശ്വരനും ധ്രുവ് വിക്രമും പ്രണയത്തിൽ?ചുംബനദൃശ്യം പുറത്ത്;സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

Must read

ചെന്നൈ: ‘പ്രേമം’ എന്ന സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നായികയാണ് അനുപമ പരമേശ്വരൻ. ഇപ്പോഴിതാ അനുപമ പരമേശ്വരനും തമിഴ് താരം ചിയാൻ വിക്രമിന്റെ മകനും നടനുമായ ധ്രുവ് വിക്രമും പ്രണയത്തിലെന്നാണ് പുറത്തുവരുന്ന വിവരം. അനുപമയും ധ്രുവും ലിപ്‌ലോക്ക് ചെയ്യുന്നുവെന്ന തരത്തിൽ ചില ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് അഭ്യൂഹം ശക്തമാകുന്നത്.

സോഷ്യൽ മീഡിയയിൽ ബ്ലൂമൂൺ എന്ന സ്‌പോട്ടിഫെെ ലിസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ആണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ അനുപമയുടെയും ധ്രുവിന്റെയും മുഖസാദൃശ്യമുള്ള രണ്ടുപേർ ചുംബിക്കുന്നതായാണ് കാണുന്നത്. വിഷയത്തിൽ ഇരുതാരങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ചിത്രത്തിൽ ഉള്ളത് അനുപമയും ധ്രുവും അല്ലെന്ന തരത്തിലും പ്രചരിക്കുന്നുണ്ട്.

- Advertisement -

ധ്രുവും അനുപമയും ഒരുമിച്ച് അഭിനയിക്കുന്ന ‘ബെെസൺ’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മാരി സെൽലരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇപ്പോൾ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് ചിത്രത്തിന്റെ ഭാഗമാണോയെന്ന് സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് തിരയുകയാണ് സിനിമ പ്രേമികൾ.

- Advertisement -

2023ൽ അനുപമ പരമേശ്വരനും തെലുങ്കിലെ പ്രമുഖ നടനായ രാം പോത്തിനേനിയും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹം ചെയ്യുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചില സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

- Advertisement -

ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് താരങ്ങൾ തമ്മിൽ പ്രണയത്തിലായതെന്നും വിവാഹിതരാകാൻ കുടുംബത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു അന്ന് ചില തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കേൾക്കുന്ന റിപ്പോർട്ടുകളെല്ലാം തെറ്റാണെന്നും അങ്ങനെയൊന്നും നടന്നിട്ടില്ലെന്നും നടിയുടെ മാതാവ് പ്രതികരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week