റൗഡി ബേബിയും ബുട്ടബൊമ്മയും വീണു; അറബിക് കുത്തിന് പുതിയ റെക്കോര്‍ഡ്

തെന്നിന്ത്യയില്‍ പുതിയ റെക്കോര്‍ഡിട്ട് അറബിക് കുത്ത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റിലെ അറബിക് കുത്ത് എന്ന ഗാനം ഫെബ്രുവരി 14 ന് പ്രണയദിനത്തില്‍ റിലീസ് ചെയ്തതിന് പിന്നാലെ തരംഗമായിരുന്നു.

ഇപ്പോഴിതാ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ വ്യൂ ലഭിക്കുന്ന വീഡിയോ ഗാനം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് അറബിക് കുത്ത്. 15 ദിവസം കൊണ്ടാണ് പാട്ട് 100 മില്യണ്‍ പിന്നിട്ടിരിക്കുന്നത്.

ധനുഷ് ചിത്രം മാരി 2 വിലെ റൗഡി ബേബി എന്ന ഗാനത്തിന്റെ റെക്കോര്‍ഡാണ് അറബിക് കുത്ത് മറികടന്നത്. 18 ദിവസം കൊണ്ടായിരുന്നു റൗഡി ബേബി 100 മില്യണ്‍ പിന്നിട്ടത്. 53 ദിവസം കൊണ്ട് 100 മില്യണ്‍ പിന്നിട്ട വിജയ് ചിത്രം തന്നെയായ മാസ്റ്ററിലെ വാത്തി കമ്മിംഗാണ് മൂന്നാം സ്ഥാനത്ത്.

അനിരുദ്ധ് രവിചന്ദറും ജോനിക ഗാന്ധിയും ചേര്‍ന്ന് ആലപിച്ച അറബിക് കുത്തിന് വരികളെഴുതിയത് ശിവകാര്‍ത്തികേയനായിരുന്നു. അനിരുദ്ധ് തന്നെയായിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്. പൂജ ഹെഗ്‌ഡേയും വിജയ്യും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബീസ്റ്റ്. ഏപ്രില്‍ 14നാണ് ചിത്രത്തിന്റെ റിലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News