28 C
Kottayam
Tuesday, June 9, 2026

Raksha raj santhwanam : ‘സാന്ത്വന’ത്തിലെ ‘അപ്പു’ വിവാഹിതയാകുന്നു, രക്ഷാ രാജിന്റെ പ്രീ വെഡ്ഡിംഗ് ഷൂട്ട്

Must read

കൊച്ചി:മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ ‘അപ്പു’ വിവാഹിതയാകാനുള്ള ഒരുക്കത്തിലാണ്. ‘സാന്ത്വനം’ എന്ന പരമ്പരയിലെ ‘അപര്‍ണ്ണ എന്ന ‘അപ്പുവാ’യി സ്‌ക്രീനിലെത്തുന്ന രക്ഷാ രാജിന്റെ പ്രീ വെഡ്ഡിംഗ് ഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചലനം സൃഷ്‍ടിക്കുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ പരമ്പരയാണ് ‘സാന്ത്വനം’. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ മനോഹരമായി ഒപ്പിയെടുത്ത്, സഹോദരബന്ധത്തിന്റേയും, പ്രണയത്തിന്റേയും മേമ്പൊടിയോടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയുടെ വിജയകാരണങ്ങളിലൊന്ന്. ചുരുക്കം എപ്പിസോഡുകള്‍ കൊണ്ടുതന്നെ പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

‘സാന്ത്വന’ത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സദാ ആക്ടീവാണ്. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പോപ്പുലറായതോടെ കഥാപാത്രങ്ങള്‍ക്കും കഥാപാത്രങ്ങളായി സ്‌ക്രീനിലെത്തുന്നവര്‍ക്കുമെല്ലാം നിറയെ ഫാന്‍ പേജുകളും സോഷ്യല്‍ മീഡിയയിലുണ്ട്. സാന്ത്വനത്തിലെ തന്ത്രപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്ന താരമാണ് രക്ഷാ രാജ്. നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ശേഷമാണ് രക്ഷ സാന്ത്വനത്തിലേക്ക് എത്തുന്നത്. എന്നാല്‍ രക്ഷയുടെ കരിയര്‍ ബെസ്റ്റ് അഭിനയവും, പരമ്പരയുടെ പ്രേക്ഷകപ്രിയവും ‘അപര്‍ണ്ണ’ എന്ന കഥാപാത്രത്തെ മലയാളിക്ക് ഏറെ പ്രിയങ്കരിയാക്കുകയായിരുന്നു.

- Advertisement -

കോഴിക്കോട് സ്വദേശിയായ രക്ഷയുടെ, അഭിനയത്തിലേക്കുള്ള അരങ്ങേറ്റം കമര്‍ക്കാറ്റ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീട് മലയാളം തമിഴ് ചിത്രങ്ങളുടെ ഭാഗമായ രക്ഷയെ മലയാളി അടുത്തറിയുന്നത്, ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എന്ന പരമ്പരയിലെ ‘സോഫി’ എന്ന കഥാപാത്രമായാണ്. ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ക്ക്  ശേഷമാണ് രക്ഷ, ‘അപര്‍ണ തമ്പി’ എന്ന ‘അപ്പുവാ’യി സാന്ത്വനം പരമ്പരയിലേക്കെത്തുന്നത്. കഴിഞ്ഞദിവസമാണ് തന്റെ സേവ് ദ ഡേറ്റ് ചിത്രങ്ങളും, വീഡിയോയും രക്ഷ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. കോഴിക്കോട് സ്വദേശിയായ അര്‍ക്കജാണ് രക്ഷയുടെ വരന്‍. ബാംഗ്ലൂര്‍ ബേസ്ഡ് സോഫ്‌റ്റ്വെയര്‍ കമ്പനിയിലെ ഐ.ടി പ്രൊഫഷനാണ് അര്‍ക്കജ്.

- Advertisement -

പങ്കുവച്ച സേവ് ദ ഡേറ്റ് ചിത്രങ്ങളോടൊപ്പം രക്ഷ കുറിച്ച വാക്കുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. ‘ഞാന്‍ നിന്നോട് പ്രണയത്തിലാവുകയായിരുന്നില്ല. തുറന്ന മിഴികളോടെ, മുന്നോട്ടുള്ള പാതയില്‍ ഓരോ ചുവടും വച്ചുകൊണ്ട് ഞാന്‍ നിന്നിലേക്ക് നടക്കുകയായിരുന്നു. ഞാന്‍ ആചാരങ്ങളിലും വിധിയിലും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ നമ്മള്‍ തിരഞ്ഞെടുത്ത കാര്യങ്ങള്‍ പരിപൂര്‍ണ്ണമായി ചെയ്യുന്നതിലും ഞാന്‍ വിശ്വസിക്കുന്നു. ഇനിയുള്ള നൂറ് ജന്മങ്ങളിലും നൂറ് ലോകങ്ങളിലും നിന്നെ ഞാന്‍ കണ്ടെത്തും.’ എന്നാണ് ചിത്രത്തോടൊപ്പം രക്ഷ കുറിച്ചിരിക്കുന്നത്.

വിവാഹത്തോടനുബന്ധമായ ചോദ്യങ്ങള്‍ക്കിടയിലും രസകരമായ ചില കാര്യങ്ങളും നടക്കുന്നുണ്ട്. രക്ഷ പങ്കുവച്ച സേവ് ദ ഡേറ്റ് വീഡിയോയില്‍ വിവാഹം 25 മാര്‍ച്ച് 2022 എന്നാണുള്ളത്. അതാണ് ആരാധകര്‍ക്കിടയിലേയും ചില യൂട്യൂബ് ചാനലുകളിലേയും പുതിയ ചര്‍ച്ച. രക്ഷ ആരേയും അറിയിക്കാതെ വിവാഹം കഴിച്ചു എന്നുവരെ പലരും പറയുന്നുണ്ട്. പങ്കുവച്ച വീഡിയോയുടെ അടിയിലും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കാണാം. എന്നാല്‍ കഴിഞ്ഞ ദിവസം (ഏപ്രില്‍ 24) ആയിരുന്നു താരത്തിന്റെ ഹല്‍ദി ആഘോഷം. വീഡിയോയിലെ തിയ്യതി തെറ്റിയതാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോംഗോയിലെ എബോള വ്യാപനം; മരണം 101 കടന്നു,550 കേസുകൾ സ്ഥിരീകരിച്ചു, ജാഗ്രതാ നിർദ്ദേശം

ഡി.ആർ.കോംഗോയിലെ(ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ) സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം 550 ആയി ഉയർന്നു, 101 മരണങ്ങൾ ഉൾപ്പെടെയാണിത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടില്ലെന്നും കരുതൽ വേണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. പ്രദേശവാസികളിൽ നിന്ന് ആരോഗ്യപ്രവർത്തകർക്ക്...

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കടുത്ത നിയന്ത്രണം; അക്രഡിറ്റേഷൻ കാർഡുള്ളവരെയും ഗേറ്റിൽ തടയുന്നു

തിരുവനന്തപുരം: സംസ്ഥാന ഭരണകൂടത്തിന്റെ ആസ്ഥാനമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫിസ് സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷിത മേഖലയായ നോർത്ത് ബ്ലോക്കിലേക്ക്...

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റുമാർ സുരക്ഷിതരെന്ന് ട്രംപ്

വാഷിങ്ടൺ: അന്താരാഷ്ട്രതലത്തിൽ അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ആർമിയുടെ പ്രമുഖ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതായി ഒഫീഷ്യൽ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടതായും...

തൃശ്ശൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം; വിദ്യാലയ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണ് വാഹനങ്ങൾക്ക് നാശം

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ അതിശക്തമായ മിന്നൽ ചുഴലിയിലും കനത്ത കാറ്റിലും വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ട് പലയിടങ്ങളിലും അപ്രതീക്ഷിതമായി...

ദേശീയ പാതയില്‍ മൂന്ന് കിലോമീറ്ററോളം വണ്‍വേ തെറ്റിച്ച് കെഎസ്ആര്‍ടിസി; കാരണം ഇതാണ്

കോഴിക്കോട്: ടോൾപ്ലാസയിൽ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ എൻ എച്ച് 66ൽ നിന്ന് വൺവേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആർടിസി ബസ്. കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞദിവസമാണ് ബസ്...

Popular this week