28.4 C
Kottayam
Saturday, June 6, 2026

സ്‌കൂള്‍ അധ്യാപകര്‍ക്കും ഇനി അപ്രൈസലും മാര്‍ക്കും; ശമ്പളവും സ്ഥാനക്കയറ്റവും മികവ് നോക്കി മാത്രം

Must read

ന്യൂഡൽഹി: വിദ്യാർഥികൾക്ക് മാത്രമല്ല, സ്കൂൾ അധ്യാപകർക്കും ഇനി മാർക്കുണ്ടാകും. രാജ്യത്തെ സ്കൂൾ അധ്യാപകരുടെ പ്രവർത്തനം വിലയിരുത്താൻ അപ്രൈസൽ സംവിധാനം വരുന്നതോടെയാണിത്. ഇതിനായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേഡ് ഫോർ ടീച്ചേഴ്സ് (എൻപിഎസ്ടി) എന്ന മാർഗരേഖയയുടെ കരട് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ (എൻസിടിഇ) തയ്യാറാക്കി. അധ്യാപകരുടെ ശമ്പള വർധനയും സ്ഥാനക്കയറ്റവും സേവനകാലാവധിയുടെ അടിസ്ഥാനത്തിൽ മാത്രമാകരുതെന്നും പുതിയ മാനദണ്ഡങ്ങൾ ഓരോ സംസ്ഥാനങ്ങളും പരിഗണിക്കണമെന്നുമാണ് കരടു മാർഗരേഖയിലെ ശുപാർശ. പല അധ്യാപകരും അക്കാദമിക മികവ് പുലർത്തുന്നില്ലെന്നുള്ള വിലയിരുത്തലിലാണ് മാറ്റങ്ങൾ നടപ്പാക്കുന്നത്.

ഇത് അനുസരിച്ച് അധ്യാപകരുടെ കരിയറിൽ ബിഗിനർ (പ്രഗമി ശിക്ഷക്), പ്രൊഫിഷ്യന്റ് (പ്രവീൺ ശിക്ഷക്), എക്സ്പർട്ട് (കുശാൽ ശിക്ഷക്), ലീഡ് (പ്രമുഖ് ശിക്ഷക്) എന്നിങ്ങനെ നാല് ഘട്ടങ്ങളുണ്ടാകും. ബിഗിനർ ആയാകും നിയമനം. മൂന്നു വർഷത്തിന് ശേഷം പ്രൊഫിഷ്യന്റ് തലത്തിലേക്ക് അപേക്ഷിക്കാം. തുടർന്ന് ഇതേ രീതിയിൽ വീണ്ടും മൂന്നു വർഷത്തിനുശേഷം എക്സ്പർട്ട് തലത്തിലേക്ക് അപേക്ഷിക്കാം. ഓരോ വർഷവുമുള്ള പ്രവർത്തന വിലയിരുത്തലിന്റേയും നേടുന്ന വിദഗ്ധ പരിശീലനത്തിന്റേയും അടിസ്ഥാനത്തിലാണ് ഓരോ തലത്തിലേക്കും അപേക്ഷിക്കേണ്ടത്. എക്സ്പർട്ട് ടീച്ചറായി അഞ്ചു വർഷം പ്രവർത്തിച്ച ശേഷമാകും ലീഡ് ടീച്ചറായി പരിഗണിക്കുക.

പ്രവർത്തന വിലയിരുത്തലിനും ഉന്നത തലത്തിലേക്കു മാറ്റം അനുവദിക്കുന്നതിനുമുള്ള നിയന്ത്രണ സമിതിയായി പ്രവർത്തിക്കുക എൻസിടിഇ ആയിരിക്കും. ഇതിന് ഓൺലൈനായും ഓഫ്ലൈനായും മാർഗങ്ങൾ ആവിഷ്കരിക്കും. എല്ലാ വർഷവും 50 മണിക്കൂറെങ്കിലും തുടർ പരിശീലന പരിപാടിയിൽ പങ്കെടുക്കണം. പരിശീലന കേന്ദ്രങ്ങളും പദ്ധതികളും എൻസിടിഇ തയ്യാറാക്കും. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോർഡുകൾക്കും ഈ മാറ്റങ്ങൾ ബാധകമാണ്. പ്രഫഷനൽ നിലവാര മാനദണ്ഡങ്ങൾ വിലയിരുത്തി പരിഷ്കരിക്കും. ഓരോ 10 വർഷം കൂടുമ്പോഴും ഇതുണ്ടാകും.

കരടു മാർഗരേഖയിൽ പൊതുജനങ്ങൾക്ക് ഡിസംബർ 16 വരെ നിർദേശങ്ങൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://bit.ly/3oG1hxv

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week