നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും; കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് എഎപി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പൊരുതാൻവേണ്ടി മാത്രമാണ് ഇരു പാര്‍ട്ടികളും കൈകോര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഇന്ത്യാ സഖ്യം രൂപവത്കരിക്കുമ്പോള്‍ത്തന്നെ ഇതില്‍ വ്യക്തതവരുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനായി സഖ്യം രൂപവത്കരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനെ സര്‍വ്വശക്തിയുമെടുത്ത് ആംആദ്മി പാർട്ടി നേരിടുമെന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി കൂടിയായ ഗോപാല്‍ റായി പറഞ്ഞു.

ലോക് സഭാ തിരഞ്ഞെടുപ്പിൽ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബിജെപി പിടിച്ചെടുത്തിരുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായിനിന്നുകൊണ്ട് ആംആദ്മി നാലു സീറ്റുകളിലും കോൺഗ്രസ് മൂന്ന് സീറ്റുകളിലുമാണ് മത്സരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News