25.2 C
Kottayam
Monday, June 15, 2026

ഈ കാഴ്ച ഹൃദയഭേദകം, ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളി

Must read

ന്യൂഡൽഹി: ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടി അപര്‍ണ ബാലമുരളി. ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ വൈറല്‍ ചിത്രമടക്കം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അപര്‍ണ ബാലമുരളിയുടെ പ്രതികരണം. 

“നമ്മുടെ ചാമ്പ്യന്മാരെ ഇങ്ങനെ കൈകാര്യം ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്” എന്നാണ് ചിത്രത്തിനൊപ്പം അപര്‍ണ കുറിച്ചിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധമാണ് എന്ന ഒരു ഹാഷ് ടാഗും അപര്‍ണ സ്റ്റോറിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

ലൈംഗികാതിക്രമ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ സമരം നടത്തുന്നത്. ജന്ദര്‍ മന്ദിറിയില്‍ നിന്ന് പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിന് മുന്നിലേക്ക് സമരക്കാര്‍ ഇന്നലെ മാര്‍ച്ച് നിശ്ചയിച്ചിരുന്നു. മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത താരങ്ങളെ പൊലീസ് രാത്രിയോടെ വിട്ടയച്ചു. ഇതില്‍ ബജ്റംഗ് പൂനിയയെ രാത്രി ഏറെ വൈകിയാണ് വിട്ടയച്ചത്. 

അതേസമയം താരങ്ങള്‍ക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സെക്ഷൻ 147, 149, 186, 188, 332, 353, പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്.

- Advertisement -

സമരം അവസാനിച്ചിട്ടില്ലെന്നും ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ വ്യക്തമാക്കി. അതേസമയം ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവേദി ദില്ലി പൊലീസ് പൂർണ്ണമായും പൊളിച്ചുമാറ്റിയതോടെ സമരത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിന്നാല് ഇന്ത്യക്കാരുമായി പോയ പായ്‌ക്കപ്പൽ ഒമാൻ തീരത്ത് മുങ്ങി; യുഎസ് നാവികസേനയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മസ്‌കറ്റ്: പതിന്നാല് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട മലബാർ തീരത്തുനിന്നുള്ളതെന്ന് സംശയിക്കുന്ന ഒരു പായ്‌ക്കപ്പൽ ഒമാൻ കടലിൽ അതീവ അപകടകരമായ രീതിയിൽ മുങ്ങുന്നതായി റിപ്പോർട്ടുകൾ. ഒമാനിലെ പ്രശസ്തമായ റാസ് അൽ ഹാദ് (Ras Al...

'ഞാനൊരു പോരാളിയാണ്, എനിക്കുവേണ്ടി പ്രാര്‍ഥിക്കുക'; കുറിപ്പുമായി രേണു സുധി

കോട്ടയം: തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം ഇന്നലെയാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി ആദ്യമായി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്ന ഊഹാപോഹങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ഒടുവിലാണ് രേണു...

മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ല; അൻസിബയ്ക്ക് അനുകൂലമായി കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴി,നടൻ ടിനി ടോം കൂടുതൽ പ്രതിരോധത്തിൽ

കൊച്ചി: സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച അപകീർത്തിക്കേസിൽ നടി അൻസിബ ഹസന് കനത്ത ആശ്വാസമായി സാക്ഷിമൊഴി പുറത്ത്. നടി അൻസിബ ഹസൻ തന്നെ യാതൊരുവിധത്തിലും മതം മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ...

ഇൻഡിഗോ വിമാനത്തിലെ സ്പീക്കറിനുള്ളിൽ നിന്ന്‌ 4.26 കോടിയുടെ സ്വർണം കണ്ടെടുത്തു; അവകാശികളില്ല

അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച...

കൊലപാതകത്തിനും കലാപത്തിനും ശ്രമം, ഭീഷണിപ്പെടുത്തിയതിനും കേസ്; ബിജെപി കൗൺസിലർ സുഗതനെതിരേ 19 കേസുകൾ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെതിരെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. വധശ്രമം, ലഹളയുണ്ടാക്കൽ, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങി 19 ഓളം...

Popular this week